മലപ്പുറം തിരുവാലിയില്‍ സ്വര്‍ണ്ണമാല പിടിച്ചുപറിച്ച പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍
നിലമ്പൂര്‍: തിരുവാലി അങ്ങാടിയില്‍ ഇന്നലെ രാവിലെ 10 മണിക്ക് തിരുവാലി സ്വദേശിയായ മധ്യവയസ്കയുടെ മൂന്നര പവന് തൂക്കം വരുന്ന സ്വര്‍ണമാല സ്കൂട്ടറില്‍ വന്നു പൊട്ടിച്ചെടുത്ത യുവാവിനെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. തമിഴ്നാട് തഞ്ചാവൂര്‍ കുംഭകോണം സ്വദേശി ചന്ദ്രുവിനെ(20) യാണ് എടവണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവം നടന്നയുടനെ നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു.കെ. അബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്, വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്തെ സി.സിടി.വി കാമറകള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. മൂന്നു വര്‍ഷമായി മലപ്പുറം ജില്ലയില്‍ ഫാമുകളില്‍ ജോലി ചെയ്തു വരികയായിരുന്ന പ്രതി. ഇപ്പോള്‍ ജോലി ചെയ്യുന്ന തിരുവാലി പുന്നപ്പാല ക്ഷേത്രത്തിനു സമീപമുള്ള പശു ഫാമില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഫാം ഉടമയുടെ സ്കൂട്ടറാണ് പ്രതി കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. ജില്ലാ ആന്റി നര്‍കോടിക് സ്ക്വാഡിലെ ആസിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എടവണ്ണ സ്റ്റേഷനിലെ എസ്.ഐ രമേശ് ബാബു, എ.എസ്.ഐ രമേശ്, മനേഷ്, നിഷാദ്, ടി. സിദ്ദീഖ് കുരുവിള, കെ .വി, ഷിനോജ്, സുനിത എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]