താനൂരില്‍ ചുവന്ന ബാഗ് ഉയര്‍ത്തി വിദ്യാര്‍ഥികള്‍, ട്രെയിന്‍ നിര്‍ത്തിപ്പിച്ച ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍.

താനൂരില്‍ ചുവന്ന ബാഗ് ഉയര്‍ത്തി വിദ്യാര്‍ഥികള്‍, ട്രെയിന്‍ നിര്‍ത്തിപ്പിച്ച ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍.

താനൂരില്‍ തീവണ്ടി വരുന്ന സമയത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമാശയ്ക്ക് ചുവന്ന ബാഗ് ഉയര്‍ത്തിക്കാണിച്ച് അപായസൂചന നല്‍കി തീവണ്ടി നിര്‍ത്തിച്ചു. താനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തീവണ്ടിക്കുനേര്‍ക്കാണ് ചില വിദ്യാര്‍ഥികള്‍ റെയില്‍വേ ട്രാക്കില്‍ കയറി ചുവന്ന ബാഗ് ഉയര്‍ത്തിയത്. അപായസൂചനയാണെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് തീവണ്ടി നിന്നതോടെ വിദ്യാര്‍ത്ഥികള്‍ ഓടിമറഞ്ഞു.

സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ക്ക് വിദ്യാര്‍ഥികളാണ് സംഭവത്തിനുപിന്നിലെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ വിദ്യാര്‍ത്ഥികള്‍ ഓപ്പണ്‍ സ്‌കൂള്‍ സംവിധാനത്തില്‍ താനൂര്‍ കാട്ടിലങ്ങാടി സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തിയവരാണെന്നും കണ്ടെത്തി. സഹപാഠികള്‍ വളരെ നാള്‍ക്ക് ശേഷം കണ്ടു മുട്ടിയപ്പോള്‍ തോന്നിയ കുസൃതിയാണ് വിനയായത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി കഴിയുന്നതുവരെ സ്‌കൂളില്‍ കാത്തിരുന്ന ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരെ ചോദ്യംചെയ്തു. തീവണ്ടി നിര്‍ത്തിച്ചവരെ കണ്ടെത്തുകയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണ് തെറ്റ് ചെയ്തതെന്ന് ബോധ്യപ്പെട്ടതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയുമായിരുന്നു. കോഴിക്കോട് ആര്‍.പി.എഫ്. ഉദ്യോഗസ്ഥ സംഘമാണ് അന്വേഷിച്ചത്.

 

Sharing is caring!