കുഞ്ഞാലിക്കുട്ടി ഉള്‍പെടെ ലീഗ് നേതാക്കള്‍ നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്ന കെ.ടി.ജലീല്‍
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ എ.ആര്.നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധിപ്പിച്ച് കെ.ടി.ജലീല്‍. എ.ആര്.നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പെടെ ലീഗ് നേതാക്കള്‍ നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്നായിരുന്നു ജലീലിന്റെ ഗുരുതരമായ ആരോപണം. തന്റെ പേരില്‍ താനറിയാതെ രണ്ടുകോടിയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് അറിഞ്ഞതോടെയാണ് മൗലവി തളര്‍ന്നുപോയതെന്നും . മീഡിയവണിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ജലീല്‍ ആരോപിക്കുന്നു.
ഐസ് ക്രീം പാര്‍ലര്‍ കേസില്‍ സംഭവിച്ചതുപോലെ എ.ആര്.നഗര്‍ ബാങ്ക് കേസിലും ദുരൂഹമരണങ്ങള്‍ ഉണ്ടാകാമെന്ന് ആശങ്കപ്പെടുന്നതായും ജലീല്‍ പറഞ്ഞു.
അതേസമയം മരണത്തെ പോലും ദുരൂഹമാക്കാന്‍ ശ്രമിക്കുന്ന ജലീലിന്റേത് രാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ പ്രവൃത്തിയാണെന്ന് എം.കെ മുനീര്‍ തിരിച്ചടിച്ചു. കെ.ടി ജലീല്‍ ഫോറന്‍സിക് കാര്യങ്ങള്‍ ഏറ്റെടുത്ത പോലെയാണ് സംസാരിക്കുന്നത്. ഒരാളുടെ മരണത്തെ പോലും ദുരൂഹമാക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ പ്രവര്‍ത്തിയാണ്. ഇതിനൊന്നും മറുപടി പറയുന്നില്ല. ഇത് മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്തംബര്‍ 24 നാണ് അബ്ദുല്‍ ഖാദര്‍ മൗലവി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെടുന്നത്. 1960കളില്‍ മുസ്ലിം ലീഗ് അലവില്‍ ശാഖാ പ്രസിഡന്റായിട്ടായിരുന്നു രാഷ്ട്രീയ പ്രവേശം. അവിഭക്ത കണ്ണൂര്‍ ജില്ല എം.എസ്.എഫ് വൈസ് പ്രസിഡന്റ് യൂത്ത് ലീഗ് കണ്ണൂര്‍ താലൂക്ക് പ്രസിഡന്റ്, മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ല സെക്രട്ടറി, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, 1975 മുതല്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




