തിരൂരില്‍ ഓണ്‍ലൈന്‍ വഴി സ്വവര്‍ഗ രതിക്ക് വിളിച്ചുവരുത്തി പണം തട്ടുന്ന സംഘം അറസ്റ്റില്‍

തിരൂരില്‍ ഓണ്‍ലൈന്‍ വഴി സ്വവര്‍ഗ രതിക്ക് വിളിച്ചുവരുത്തി പണം തട്ടുന്ന സംഘം അറസ്റ്റില്‍

തിരൂരില്‍ ഓണ്‍ലൈന്‍ മുഖാന്തിരം ആപ്പ് ഉപയോഗിച്ച് സ്വവര്‍ഗ്ഗ സെക്‌സിനായി ആളുകളെ വിളിച്ച് വരുത്തി ട്രാപ്പില്‍പ്പെടുത്തി പണവും മറ്റും ബ്ലാക്ക്‌മെയില്‍ ചെയ്ത് തട്ടിയെടുക്കുന്ന ഏഴംഗ സംഘത്തെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും തുടര്‍ന്ന് പല ആളുകളുമായി ചാറ്റ് ചെയ്യുകയും ശേഷം പണവും സ്ഥലവും പറഞ്ഞുറപ്പിച്ച് സ്ഥലത്തേക്ക് വരാന്‍ പറയുകയും തുടര്‍ന്ന് സ്ഥലത്തെത്തുന്ന ആവശ്യക്കാരനെ പ്രതികളെല്ലാവരും കൂടിച്ചേര്‍ന്ന് ഫോണിലും മററും വീഡിയോ എടുത്ത് പോലീസിനേയും ബന്ധുക്കളേയും അറിയിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതികളുടെ രീതി. ??

തിരൂരില്‍ രണ്ടാളുകളുടെ പരാതിയില്‍ തിരൂര്‍ പോലീസ് കേസ്സെടുത്തു. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടി. തിരൂര്‍ സ്വദേശികളായ കളത്തില്‍പറമ്പില്‍ ഹുസൈന്‍ (26), പുതിയത്ത് മുഹമ്മദ് സാദിഖ് (20), കോഴിപറമ്പില്‍ മുഹമ്മദ് റിഷാല്‍(18) എന്നിവരെ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസ്സിലുള്‍പ്പെട്ട മറ്റ് 4 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അന്വേഷണത്തില്‍ പ്രതികള്‍ ഇതുപോലെ കുറേ ആളുകളെ ബ്ലാക്ക്‌മെയില്‍ ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു.

 

Sharing is caring!