പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍.

വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. ചാവക്കാട് സ്വദേശിയെയാണ് വളാഞ്ചേരി സ്റ്റേഷന്‍ എസ്.എച്ച്. ഒ. എസ് അഷ്‌റഫ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ കൗണ്‍സിലര്‍ക്ക് കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്ത ശേഷം പിതാവിനെ അറസ്റ്റ് ചെയ്തു. രണ്ടാമതായി വിവാഹം കഴിച്ച പ്രതി സ്വന്തം മകളെ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ചാവക്കാടുള്ള ആദ്യ ഭാര്യയില്‍ നാല് മക്കളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]