മലപ്പുറം കോഴിച്ചെനയില്‍ വാഹനാപകടത്തില്‍ കൈക്കുഞ്ഞ് മരിച്ചു

കോട്ടക്കല്‍ : മലപ്പുറം ദേശീയപാത എടരിക്കോടിന് സമീപം കോഴിച്ചെനയില്‍ വാഹനാപകടത്തില്‍ കൈക്കുഞ്ഞ് മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. തിരൂരങ്ങാടി മുന്നിയൂര്‍ സ്വദേശി റഷീദിന്റെ ഒരു മാസം മാത്രം പ്രായമുള്ള പെണ്കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ പിതാവിനെയും മാതാവ് മുബഷിറയെയും കുട്ടിയെ പരിചരിക്കാനെത്തിയ റജീനയെയും പരിക്കുകളോടെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
ഇവര്‍ സഞ്ചരിച്ച കാറില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന മിനിലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുഴല്‍കിണര്‍ ജോലിക്ക് ഉപയോഗിക്കുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

 

Sharing is caring!