മലപ്പുറത്ത് ഒന്നര വയസ്സുകാരന് ഷോക്കേറ്റ് മരിക്കാന്‍ ഇടയാക്കിയത് വയറിങ്ങിലെ പാകപ്പിഴ കാരണം
മലപ്പുറം എടവണ്ണ പത്തപ്പിരിയത്ത് ഒന്നരവയസ്സുകാരന് ഷോക്കേറ്റ് മരിക്കാനിടയായത് വയറിങ്ങിലെ പാകപ്പിഴ കാരണമാണെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍. കോഴിഫാമില്‍ ജോലിചെയ്തുവരുന്ന ആസാമീസ് കുടുംബത്തിന്റെ കുഞ്ഞാണ് ഇന്നലെ ഷോക്കേറ്റ് മരിച്ചത്. ഫാമില്‍വെച്ചാണ് കുഞ്ഞിന് ഷോക്കറ്റത്. ഇവിടെ വൈദ്യുതി ചോര്‍ച്ച ഉള്‍പ്പെടെയുള്ള പോരായ്മകള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. ഫാമില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി.) സ്ഥാപിച്ചിരുന്നെങ്കില് അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. 2014-നു ശേഷം ഇ.എല്‍.സി.ബി. നിര്‍ബന്ധമാക്കിയിട്ടുണ്ട്. മലപ്പുറം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ക്ക് പരിശോധനാറിപ്പോര്‍ട്ട് നല്‍കും. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഫാമില്‍ പരിശോധന പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ആസാം മധ്യംസമറാലി ചൗധരി ബസാറില്‍ ഫൈസുറഹ്മാന്റെ മകന് മഷ്ഹൂദ് ആണ് മരിച്ചത്. രാവിലെ ഒമ്പതര മണിയോടെ പത്തപ്പിരിയം പെരുവല്ക്കുണ്ട് കോഴിഫാമിലാണ് അപകടം. കോഴിഫാമില്‍ ജോലിചെയ്തുവരുന്ന ആസാമീസ് കുടുംബം ഫാമിന് സമീപമാണ് താമസിക്കുന്നത്. ഫാമില്‍ നിന്നാണ് ഷോക്കേറ്റത്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]