മലപ്പുറം ജില്ലയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച 17 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മലപ്പുറം ജില്ലയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച 17 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ജില്ലയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 17 സ്‌കൂള്‍ ബഹുനില കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. 18 സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി നിര്‍വഹിച്ചു. നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയിലെ 35 സ്‌കൂളുകളില്‍ നടന്ന പരിപാടിയില്‍  എം.എല്‍.എമാര്‍ ശിലാഫലകം അനാഛാദനം ചെയ്തു. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ നടന്നത് 4,000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്നും, ലക്ഷ്യമിടുന്നത് വൈജ്ഞാനിക സമൂഹത്തിലേക്കുള്ള ചുവടുവയ്പ്പാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പൊതുവിദ്യാഭ്യാസ രംഗത്ത് കൈവരിച്ചത് അഭിമാനനേട്ടമെന്നും ഡിജിറ്റല്‍ വിദ്യാഭ്യാസം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിച്ച ജി.എച്ച്.എസ്.എസ് തുവൂര്‍, ജി.വി.എച്ച്.എസ്.എസ് കല്‍പ്പകഞ്ചേരി എന്നീ സ്‌കൂളുകളുടെ കെട്ടിടങ്ങളും മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച അരീക്കോട് ജി.എച്ച്.എസ്.എസ്, കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്, ഒതുക്കുങ്ങല്‍ ജി.എച്ച്.എസ്.എസ്, കരിപ്പോള്‍ ജി.എച്ച്.എസ്, തൃക്കുളം ജി.എച്ച്.എസ്, വാഴക്കാട് ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളുടെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ കവളമുക്കട്ട ജി.എല്‍.പി.എസ്, പറമ്പ ജി.യു.പി.എസ്, പള്ളിക്കുത്ത് ജി.യു.പി.എസ്, കാട്ടുമുണ്ട ജി.യു.പി.എസ്, കോട്ടക്കല്‍ ജി.യു.പി.എസ്, അങ്ങാടി ജി.യു.പി.എസ്.ബി.പി സ്‌കൂളുകളുടെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്, പുല്ലാനൂര്‍ ജി.വി.എച്ച്.എസ്.എസ്, എരഞ്ഞിമങ്ങാട് ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലെ ഹൈടെക് ലാബുകളും മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.

കോട്ടക്കല്‍ ജി.യു.പി.സ്‌കൂളിലെ സ്‌കൂള്‍ തല പരിപാടിയുടെ ഉദ്ഘാടനവും ശിലാഫലകം അനാഛാദനവും പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. ഒതുക്കുങ്ങല്‍ ജി.എച്ച്.എസ്.എസില്‍ നിര്‍മാണം പൂര്‍ത്തിയായ അക്കാദമിക ബ്ലോക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും  ശിലാഫലകം അനാച്ഛാദനം പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ  നിര്‍വഹിച്ചു. 12 ക്ലാസ് മുറികളുള്ള അക്കാദമിക് ബ്ലോക്കും ഒരു ഓഡിറ്റോറിയവുമാണ് ഒരുക്കിയിട്ടുള്ളത്. പുല്ലാനൂര്‍ ജി.വി.എച്ച്.എസ്.എസില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സയന്‍സ് ലാബിന്റെയും ലൈബ്രറിയുടെയും ശിലാഫലകം പി. ഉബൈദുള്ള എം.എല്‍.എ അനാഛാദനം ചെയ്തു. അരീക്കോട് ഗവ. ഹയര്‍ സെക്കറി സ്‌കൂളില്‍ മൂന്ന് കോടി ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ  ശിലാഫലകം അനാച്ഛാദനവും ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും പി.കെ ബഷീര്‍ എം.എല്‍.എ നിര്‍വഹിച്ചു. പറമ്പ ജി.യു.പി.എസില്‍ രണ്ട് കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ശിലാഫലകം   അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍ അനാച്ഛാദനം ചെയ്തു. എരഞ്ഞിമങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ലാബിന്റെ ശിലാഫലകം പി.കെ ബഷീര്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു. കിഫ്.ബി പദ്ധതിയിലുള്‍പ്പെടുത്തി മൂന്നുകോടി രൂപ ചെലവില്‍ നിര്‍മിച്ച വാഴക്കാട് ഗവ. ഹയര്‍ ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനം  ടി.വി ഇബ്രാഹിം എം.എല്‍.എ നിര്‍വഹിച്ചു.   കരിപ്പോള്‍ ജി.എം.എച്ച്.എസില്‍ മൂന്ന് കോടി ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ശിലാഫലകം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ അനാച്ഛാദനം ചെയ്തു.

കല്‍പ്പകഞ്ചേരി ജി.വി.എച്ച്.എസ്.എസില്‍ കിഫ്ബി ഫണ്ടായ അഞ്ച് കോടി ചെലവില്‍ പൂര്‍ത്തീകരിച്ച ഹൈസ്‌കൂള്‍, യു.പി വിഭാഗം ബ്ലോക്കുകള്‍ ഡയിനിങ് ഹാള്‍ കം ഇന്‍ഡോര്‍ സ്പോര്‍ട്സ് റൂം എന്നിവയുടെ ശിലാഫലകം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ അനാച്ഛാദനം ചെയ്തു. ഇരിമ്പിളിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നവീകരിച്ച ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളുടെ അനാച്ഛാദനം ജില്ലാ പഞ്ചായത്തംഗം എ.പി സബാഹ് നിര്‍വഹിച്ചു. ബി.പി അങ്ങാടി ജി.എം.യു.പി സ്‌കൂളില്‍ (കോട്ടത്തറ) 1.77 കോടി ചെലവഴിച്ച് നിര്‍മിച്ച ബഹുനില കെട്ടിടത്തിന്റെ ശിലാഫലകം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ അനാച്ഛാദനം ചെയ്തു. തൃക്കുളം ഗവ. ഹൈസ്‌കൂള്‍ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ കെ.പി.എ മജീദ് എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. തുവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെ ശിലാഫലകം അനാഛാദനം എ.പി.അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.

കിഫ്ബിയില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ച 13 സ്‌കൂളുകളിലും പ്ലാന്‍ ഫണ്ട് അനുവദിച്ച അഞ്ചു സ്‌കൂളുകളിലും പുതിയ പ്രവൃത്തികളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മങ്കട പള്ളിപ്പുറം ജി.യു.പി.എസ്, ചേരിയം മങ്കട ജി.എച്ച്.എസ്, കൂട്ടിലങ്ങാടി ജി.യു.പി.എസ്, കോട്ടക്കല്‍ ജി.എം.യു.പി. എസ്, വാഴക്കാട് ജി.എച്ച്.എസ്.എസ്, തുവൂര്‍ ജി.എല്‍.പി.എസ്, കാളികാവ് ബസാര്‍ ജി.യു.പി.എസ്, പഴയ കടക്കല്‍ ജി.യു.പി.എസ്,കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ് (ലാബ് /ലൈബ്രറി), കാപ്പില്‍കാരാട്ജി.എച്ച്.എസ്, പുല്‍വെട്ട ജി.എല്‍.പി.എസ്, കാട്ടുമുണ്ട ജി.യു.പി.എസ്, മുണ്ടേരി ജി.എച്ച്.എസ്, മരുത ജി.എച്ച്.എസ്, പുള്ളിയില്‍ ജി.യു.പി.എസ്, എരഞ്ഞിമങ്ങാട് ജി.യു.പി.എസ്, അരീക്കോട് ജി.എച്ച്.എസ്.എസ്, കുന്നക്കാവ് ജി.എല്‍.പി.എസ് എന്നീ സ്‌കൂളുകളിലെ കെട്ടിടങ്ങളുടെ ശിലസ്ഥാപനമാണ് നടന്നത.്

Sharing is caring!