വന്‍ തുക വായ്പ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന നാലംഗസംഘം പിടിയിലായ വിവരം വാര്‍ത്തയായതോടെ സംസ്ഥാനത്തിന്റെ ഭാഗങ്ങളില്‍ നിന്നും പരാതിക്കാരുടെ ഒഴുക്ക്
മലപ്പുറം: കുറഞ്ഞ പലിശയ്ക്ക് വന്‍തുക ചെയ്ത് ഓണ്‍ലൈനിലുടെ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തുന്ന നാലംഗ സംഘം പിടിയിലായ വിവരം വാര്‍ത്തയായതോടെ സംസ്ഥാനത്തിന്റെ ഭാഗങ്ങളില്‍ നിന്നും പരാതിക്കാരുടെ ഒഴുക്ക്. മലപ്പുറം താനൂര്‍ സ്വദേശിയുടെ പരാതിയില്‍ താനൂര്‍ പോലീസാണ്പ്രതികളെ നാലുദിവസംമുമ്പ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ ഓരോദിവസവും വിവിധ ജല്ലകളില്നിന്നും പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണെന്നു താനൂര്‍ പോലീസ് പറഞ്ഞു.
കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ വന്‍ സൈബര്‍ തട്ടിപ്പ് നടത്തി പണം തട്ടുന്ന സംഘത്തെയാണ് പിടികൂടിയത്. പ്രതികളായ കോട്ടയം വേലൂര്‍ പാലമറ്റം മുത്തുസരുണ് (32), പാണ്ടിക്കാട് കൊളപ്പറമ്പ് പുതില്ലതു മാടം രാഹുല്‍ (24), പത്തനംതിട്ട റാന്നി മക്കപുഴ മണ്ണാര്മാരുതി കാഞ്ഞിരത്തമലയില്‍ ജിബിന്‍(28), തമിഴ്നാട്ടിലെപുത്തൂര് വിരുദ്ധ നഗര്‍ ശ്രീവിളി കോവില്‍ സ്ട്രീറ്റ് വീരകുമാര്‍(33) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. താനൂര്‍ സ്വദേശിയായ പരാതിക്കാരന് ഫോണില്‍ ബേത്തിലെഹേം അസോസിയേറ്റ്സിന്റെ പേരിലുള്ള ലോണ്‍ ലോഇന്ട്രെസ്റ്റ് റേറ്റില്‍ എന്ന മെസ്സേജില്‍ കൊടുത്ത നമ്പറില്‍ ഒന്നര കോടി ലോണ്‍ ബിസിനസ് ആവശ്യര്‍ത്ഥം ആവശ്യപ്പെട്ട പരാതിക്കാരനോട് ആയതിനു ഇരുപത്തിഅയ്യായിരം ( 25000 ) രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണമെന്ന് പറയുകയും പരാതിക്കാരന് പലസ്ഥലങ്ങളിലും ഇരുപത്തിഅയ്യായിരത്തിന്റെ മുദ്രപത്രം അന്വേഷിച്ചതില്‍ കിട്ടാത്തതിനാല്‍ ആയത് അറിയിച്ച പരാതിക്കാരനോട് ബാംഗ്ലൂര്‍ ഉണ്ടെന്നും അതീശ്വര സ്റ്റാമ്പ് വേണ്ടര്‍ സ് എന്നാ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചാല്‍ സ്റ്റാമ്പ് പേപ്പര്‍ തരുമെന്നും അറിയിച്ചതിനാല്‍ സ്റ്റാമ്പ് പേപ്പര്‍ തരുമെന്നും അറിയിച്ചതിതില് ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം (6, 75000 ) രൂപ ആ അക്കൗണ്ടിലേക്കു അയക്കുകയും ശേഷം പ്രോസസ്സിംഗ് ഫീ ആയി ഒരു ലക്ഷത്തി എണ്‍പത്തി ആറായിരത്തി അഞ്ഞുറ് 186500 ) രൂപയും അയച്ചു കൊടുത്ത ശേഷം ലോണ്‍ കിട്ടുന്നതിനായി പരസ്യത്തില്‍ കണ്ട നമ്പറില്‍ വിളിച്ചിട്ട് ബാംഗ്ലൂര്‍ ഉള്ള അക്കൗണ്ടിലേക്കു അയക്കുകയും ചെയ്ത ശേഷം ഫോണിലേക്കു വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയി കാണപ്പെട്ടു.
മഞ്ചേരിയില്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന സംഘത്തെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് ജില്ലവരെ ഒട്ടേറെയാളുകള്‍ ഇവരുടെ സൈബര്‍ വലയില്‍ കുടുങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് കേസും നിലവിലുണ്ട്.
വാടക വീടുകളിലും ലോഡ്ജുകളിലും മാറി താമസിച്ചി സിം കാര്‍ഡ് നശിപ്പിച്ച് പ്രമുഖ നഗരങ്ങളില്‍ വിലയേറിയ വാഹനത്തില്‍ സഞ്ചരിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഇവിടത്തെ ഒരാളുടെ 1.5 കോടി രൂപ വായ്പ വാഗ്ദാനത്തില്‍ 8.61 ലക്ഷം രൂപ നഷ്ടപ്പെട്ട പരാതിയില്‍ താനൂര്‍ പൊലീസാണ് ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധ സൈബര്‍ തട്ടിപ്പ് സംഘത്തെ പിടികൂടിയത്. പ്രതികളെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]