ആറ് വയസുകാരനെ മരണ കയത്തില്‍ നിന്ന് കരകയറ്റിയ സഹോദരങ്ങള്‍ മലപ്പുറത്തുകാരുടെ അഭിമാനമായി

ആറ് വയസുകാരനെ മരണ കയത്തില്‍ നിന്ന് കരകയറ്റിയ സഹോദരങ്ങള്‍ മലപ്പുറത്തുകാരുടെ അഭിമാനമായി

വടക്കാങ്ങര: ക്വാറിയില്‍ മുങ്ങി താഴ്ന്ന ആറ് വയസുകാരനെ മരണത്തിന്റെ കഴത്തില്‍ നിന്ന് കരകയറ്റിയ സഹോദരങ്ങള്‍ വടക്കാങ്ങര ഗ്രാമത്തിന്റെ അഭിമാനമായി, സഹോദരങ്ങളായ പന്ത്രണ്ടുകാരി ഫാത്തിമ സിയയും എട്ട് വയസ്സ്‌കാരന്‍ മിദ് ലാജുമായിരുന്നു രക്ഷാ താരങ്ങള്‍, വെള്ളത്തിലേക്ക് ഊളിയിട്ട് പോയി മിഥിലാജാണ് കുട്ടിയെ മുകളിലേക്കു തള്ളി കൊണ്ടുവന്നത്, ഫാത്തിമ സിയ കുട്ടിയുടെ മുടിയില്‍ ഒരുകൈകൊണ്ട് പിടിക്കുകയും മറ്റേകൈകൊണ്ടു നീന്തി കരയിലെത്തിക്കുകയുമായിരുന്നു,

ജീവന്‍ രക്ഷിക്കാനുള്ള സാഹസത്തിനു മുതിരുന്നതിനിടയില്‍ ഫാത്തിമസിയയുടെ സ്വര്‍ണാഭരണവും നഷ്ടപ്പെട്ടു.വെള്ളത്തില്‍ നിന്ന് കരകയറ്റിയ കുട്ടിക്ക് ജീവന്റെ തുടിപ്പുമാത്രമാണ് ശേഷിപ്പുണ്ടായിരുന്നത്.
പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടിലേക്ക് കൂട്ടികൊണ്ട് പോയി, സാമൂഹ്യ മാധ്യമങ്ങളിലൂടെ മനസിലാക്കിയ
പ്രാഥമിക ശുശ്രൂഷ യുടെമാതൃകയാണ് കുട്ടികള്‍പുതുജീവതത്തിനായി പരീക്ഷിച്ച ത്. മക്കരപറമ്പിലെ വര്‍ണ്ണം ആര്‍ട്ട്‌സ് ഉടമ വടക്കാങ്ങര പാലക്കോളി ഷറഫുദ്ധീന്റെ മകളാണ്ഫാത്തിമ സിയ,

ഷറഫു വിന്റെസഹോദരന്‍ അബ്ദുല്‍ നാസറിന്റെ മകനാണ് മിദ് ലാജ്,
ഇരുവരും നോര്‍ത്ത് വടക്കാങ്ങര ഇഹ് യാ ഉദ്ധീന്‍ മദ്‌റസ വിദ്യാര്‍ത്ഥികളാണ്. നാടിനെ വലിയ ദുരന്തവാര്‍ത്തയില്‍ നിന്ന് രക്ഷിച്ച താരങ്ങളെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

 

Sharing is caring!