നിയമസഭയില്‍ പി. ഉബൈദുളള എം.എല്‍.എ ചോദ്യത്തിന് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ മറുപടി

നിയമസഭയില്‍ പി. ഉബൈദുളള എം.എല്‍.എ ചോദ്യത്തിന് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ മറുപടി.
ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ റീജണല്‍ കേന്ദ്രം മലപ്പുറത്ത് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും അപേക്ഷകരുടെ എണ്ണവും അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുത്ത് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് അന്തിമ റിപ്പോര്‍ട്ട് തേടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും
മന്ത്രി ഡോ. ആര്‍. ബിന്ദു മറുപടി നല്‍കി. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍
പി.ഉബൈദുള്ള എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേന പഠനം നടത്തുന്നത് മലപ്പുറം ജില്ലയിലാണ്. 35000 വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിനായി സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുകയാണെന്നും ഇതിന് പരിഹാരം കാണണ മെന്നും എം.എല്‍ എ ആവശ്യപ്പെട്ടു

 

Sharing is caring!