ശ്രദ്ധക്ഷണിക്കൽ പ്രതിഷേധവുമായി എം.എസ്.എഫ്
മലപ്പുറം: ഓൺലൈൻ വിദ്യാഭ്യാസം സൗജന്യമാക്കുക, പ്ലസ്‌ടു സ്‌പെഷ്യൽ ഫീ പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ഘടകങ്ങളിൽ നടത്തപ്പെടുന്ന സമരവാരത്തിന്റെ ഭാഗമായി പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ സംഘടിപ്പിച്ച ‘ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം’ ശ്രദ്ധേയമായി. പ്ലസ്ടു സ്‌പെഷ്യൽ ഫീ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ എല്ലാ ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാർക്കും എം.എസ്.എഫ് പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കൈമാറിയത്.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് മൊറയൂർ വി.എച്ച്.എം.എച്ച്.എസ് സ്‌കൂൾ പ്രിന്‍സിപ്പലിന് നിവേദനം കൈമാറി. എം.എസ്.എഫ് മൊറയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ മലപ്പുറം മണ്ഡലം സെക്രട്ടറി റഹീസ് ആലുങ്ങൽ, പഞ്ചായത്ത് ഭാരവാഹികളായ ജാബിർ മോങ്ങം, മുഷറഫ്, റഫീഖ്, ഹിഷാം, അഹമ്മദ് ശംറാൻ, ജസീൽ, ഷക്കീബ് എന്നിവർ സംബന്ധിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് മഞ്ചേരി ബോയ്സ് ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പലിന് നിവേദനം കൈമാറി. എം.എസ്.എഫ് മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ വിംഗ് കൺവീനർ സുഹൈൽ അത്തിമണ്ണിൽ, മഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി ജദീർ മുള്ളമ്പാറ, മുൻസിപ്പൽ ജനറൽ സെക്രട്ടറി സലീഖ് നെല്ലിക്കുത്ത്, ഷാമിൽ മഠത്തിൽ, ഖയ്യൂം മാരിയാട്, മിൻഹാജ് പുല്ലൂർ എന്നിവർ സംബന്ധിച്ചു.
ജില്ലാ ട്രഷറർ പി.എ.ജവാദ്
ചെണ്ടപ്പുറായ എച്ച്.എസ്. സ്‌കൂൾ പ്രിൻസിപ്പൽക്ക് നിവേദനം കൈമാറി. എം.എസ്.എഫ് എ.ആർ നഗർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വേങ്ങര മണ്ഡലം വൈസ്‌പ്രസിഡന്റ് ആശിഖലി കാവുങ്ങൽ, പഞ്ചായത്ത് ഭാരവാഹികളായ പി.സി.ശാക്കിർ, അഡ്വ: കെ.കെ.റഈസ് സൈതലവി, ഇല്യാസ് പി.എം.ചിന എന്നിവർ സംബന്ധിച്ചു. എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ പി.ടി.മുറത്ത് താഴെക്കോട് പി.ടി.എം.എച്ച്.എസ് സ്‌കൂൾ പ്രിൻസിപ്പൽക്കും, ടി.പി.നബീൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവ: മോഡൽ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽക്കും, റാഷിദ് കൊക്കൂർ എ.എച്ച്.എം ഗവ: ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽക്കും, നവാഫ് കള്ളിയത്ത് പൂക്കോട്ടൂർ ഗവ: ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽക്കും നിവേദനം കൈമാറി.
കഴിഞ്ഞ അദ്ധ്യയന വർഷം അഡ്മിഷനെടുത്ത പ്ലസ്‌വൺ സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികളിൽ നിന്ന് യഥാക്രമം ₹480, ₹480, ₹280 എന്നീ നിരക്കിലാണ് ഫീ ഈടാക്കുന്നത്. സാധാരണ നിലയിൽ സ്‌കൂൾ പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികൾ പങ്കെടുക്കാറുള്ള വിവിധ മേളകളുടെ പേരിലാണ് ഇത്തരം സ്‌പെഷ്യൽ ഫീ വാങ്ങാറുള്ളത്. എന്നാൽ കഴിഞ്ഞ അദ്ധ്യയന വർഷം മേളകളൊന്നും നടക്കാതെയും വിദ്യാർത്ഥികളിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് നിർബന്ധിത പിരിവ് നടത്തുകയാണ്. കോവിഡിൽ താളം തെറ്റി സാമ്പത്തിക ചുറ്റുപാടിൽ പ്രയാസപ്പെടുന്ന ഏറെ രക്ഷിതാക്കളെയുമാണ് ഇത് സാരമായി ബാധിക്കുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ തെറ്റായ വിദ്യാഭ്യാസ നയത്തിൽ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നു വരുന്നത്.
സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് നടത്തുന്ന സമരവാരത്തിൽ നേരത്തെ യൂണിറ്റ് തലങ്ങളിൽ പ്രതിഷേധ സ്‌കൂൾ മുറ്റം സംഘടിപ്പിച്ചിരുന്നു. ജൂൺ 28ന് മണ്ഡലം തലങ്ങളിൽ എ.ഇ.ഒ ഓഫീസർമാർക്ക് ‘പൂക്കൾ നൽകി’ പ്രതിഷേധവും, ജൂൺ 30ന് കളക്ട്രേറ്റ് സമരവുമാണ് ഇനി നടക്കാനുള്ളത്.
RECENT NEWS
കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം മലപ്പുറം മൂന്നിയൂർ സലാമത് നഗർ സ്വദേശി രദീപ് നായർ (ദീബു ) ആണ് മരണപ്പെട്ടത് . [...]