നിലനില്‍പ്പ് ഭീഷണിയില്‍ സ്വകാര്യ സ്‌കൂളുകള്‍; സര്‍ക്കാര്‍ നയം തിരുത്തണം : അസ്മി

നിലനില്‍പ്പ് ഭീഷണിയില്‍ സ്വകാര്യ സ്‌കൂളുകള്‍; സര്‍ക്കാര്‍ നയം തിരുത്തണം : അസ്മി

മലപ്പുറം : സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളുടെ നിലനില്‍പിനുപോലും ഭീഷണി ഉയര്‍ത്തുന്ന വിധത്തില്‍ നയ സമീപനങ്ങളുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എതിര്‍പ്പ് ശക്തമാകുന്നു. അക്കാദമിക്ക് രംഗത്ത് മികവിന്റെ മാതൃകകള്‍ രചിച്ചു മുന്നേറുന്നതും കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വര്‍ഷങ്ങളായി ഈടുറ്റ സംഭാവനകള്‍ നല്‍കുന്നതുമായ വിദ്യാലയങ്ങളാണ് പ്രൈവറ്റ് സ്‌കൂളുകള്‍.
കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിലുള്ള ഇക്കാലത്ത് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം സര്‍ക്കാരിന്റെ ചുമതലയാണെന്നിരിക്കെ, സര്‍ക്കാരിന്റെ യാതൊരു സാമ്പത്തികസഹായവും ഇല്ലാതെ സേവനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുവരുന്ന അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. സര്‍ക്കാരിന്റെ ദൈനംദിനമുള്ള ഉത്തരവുകളും നയ സമീപനങ്ങളുമാണ് ഇത്തരം സ്‌കൂളുകളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്നത്.
ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനവും പരസഹസ്രം ജീവനക്കാരുടെ ജീവിതമാര്‍ഗവുമായ ഈ മേഖലയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച്, ഞെക്കിക്കൊല്ലുന്ന സര്‍ക്കാര്‍ നയങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഉപവിഭാഗമായ അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റീസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അടങക) വിലയിരുത്തി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടികള്‍ക്ക് നിശ്ചിത ദൂരപരിധിയില്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാര്‍ ചുമതലയാണെന്നിരിക്കെ, അതനുസരിച്ച് പ്രൈവറ്റ് സ്‌കൂളുകളില്‍ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് പോലും നല്‍കി സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനാണ്.
എന്നാല്‍ ഇത്തരം അണ്‍ എയ്ഡ് വിദ്യാലയങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാവുന്നുവെന്നത് തീര്‍ത്തും അന്യായവും വിചിത്രവുമാണ്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന ഇപ്പോള്‍ കുട്ടികള്‍ക്ക് ഒരു സ്‌കൂളില്‍ നിന്നും മറ്റൊരു സ്‌കൂളിലേക്ക് മാറി പോകുന്നതിന് ഗഋഞ നിയമങ്ങള്‍ പോലും കാറ്റില്‍പറത്തി ടി സി പോലും ആവശ്യമില്ലെന്ന തരത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളടക്കം അംഗീകൃത സ്‌കൂളുകളെ ദോഷകരമായി ബാധിക്കുന്നു. സര്‍ക്കാരിന്റെ എല്ലാ നോംസും പാലിച്ച്, വര്‍ഷങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അംഗീകാരം ലഭിക്കാത്ത വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതിനായി കഴിഞ്ഞവര്‍ഷം അപേക്ഷ ക്ഷണിച്ചെങ്കിലും രേഖകള്‍ സമര്‍പ്പിക്കാന്‍ മതിയായ സമയം അനുവദിക്കാഞ്ഞതിനാല്‍ അംഗീകാരം ലഭിക്കാതെ പോയ അര്‍ഹതയുള്ള സ്‌കൂളുകള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കുന്നതിനും നടപടി സ്വീകരിക്കണമെന്ന് അസ്മി ആവശ്യപ്പെട്ടു. അസ്മി പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി വി മുഹമ്മദ് മൗലവി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍, മേല്‍മുറി, അസ്മി ജനറല്‍സെക്രട്ടറി പി കെ മുഹമ്മദ് ഹാജി, അഡ്വ. നാസര്‍ കാളമ്പാറ, അഡ്വ. ആരിഫ് പി പി, സലീം എടക്കര, ഒ കെ എം കുട്ടി ഉമരി പ്രസംഗിച്ചു. റഹീം ചുഴലി, റഷീദ് കമ്പളക്കാട്, സയ്യിദ് അനീസ് ജിഫ്രി തങ്ങള്‍, മജീദ് പറവണ്ണ, ഷാഫി മാസ്റ്റര്‍ ആട്ടീരി എന്നിവര്‍ യഥാക്രമം
അസ്മി സൈബര്‍ സ്‌കൂള്‍, അസ്മി ട്രെയിനിങ്, എക്‌സാം, ഫെസ്റ്റ്, പ്രിസം, ലിറ്റില്‍ സ്‌കോളര്‍ എന്നീ സബ് കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

Sharing is caring!