പെട്രോൾ-ഡീസൽ വില വർദ്ധന ജന ജീവിതം ദുസ്സഹമാക്കുന്നു; പി.ഉബൈദുള്ള

തിരു: ഇന്ധന വില ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്നത് സാധരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയെന്ന് ടി.ടി.പി.എസ് ടി.യു പ്രസിഡൻ്റ് പി.ഉബൈദുള്ള എം.എൽ.എ. പറഞ്ഞു.
ഇന്ധന വിലവർദ്ധനവിനെതിരെ എസ്.ടി.യു നടത്തിയ പ്രതിഷേധം തിരുവനന്തപുരം അക്കൗണ്ടന്റ് ഓഫീസ് നടയിൽ
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ക്രൂഡ് ഓയിലിൻ്റെ വില ലോക കമ്പോളത്തിൽ  കുറഞ്ഞാലും തീരുവ വർദ്ധിപ്പിച്ച് നിലവിലെ ഇന്ധന വില നിലനിറുത്തുന്നതായാണ് കാണുന്നതെന്ന് ഉബൈദുള്ള പറഞ്ഞു. മോട്ടോർ തൊഴിലാളി യൂണിയൻ(എസ്.ടിയു) ജില്ലാ പ്രസിഡൻ്റ് കെ. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി.മാഹീൻ അബുബക്കർ സമര പ്രഖ്യാപനം നടത്തി. പരുത്തിക്കുഴി അസീസ്, ദിൽഷാദ് സേട്ട്, മാഹീൻ, അഷ്റഫ്, സലിം എന്നിവർ സംസാരിച്ചു.

Sharing is caring!