ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു
മഞ്ചേരി: ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കാരക്കുന്ന് സ്വദേശി രവീന്ദ്രൻ തടവള്ളി (52) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.45ഓടെ കാരക്കുന്ന് ചപ്പാത്തി കമ്പനിക്കടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പിതാവ്: പരേതനായ ചാത്തൻ. മാതാവ്: പരേതയായ ചക്കിക്കുട്ടി.
ഭാര്യ: മിനി (മഞ്ചേരി നഗരസഭ മുൻ കൗൺസിലർ).
മക്കൾ: ദിലീഷ്, ദീപ്തി ഗോപിക.
സഹോദരങ്ങൾ: കുമാരി, ഗിരീഷ്, പരേതരായ ചന്ദ്രൻ, മുരളീധരൻ.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]