വിളവെടുപ്പിന് പാകമായി മലപ്പുറം കുറുവയിലെ ഡാഗണ്‍ ഫ്രൂട്ട് തോട്ടം

വിളവെടുപ്പിന് പാകമായി മലപ്പുറം കുറുവയിലെ ഡാഗണ്‍ ഫ്രൂട്ട് തോട്ടം

മലപ്പുറം: വിളവെടുപ്പിന് പാകമായി മലപ്പുറം കുറുവയിലെ ഡാഗണ്‍ ഫ്രൂട്ട് തോട്ടം. തരിശുഭൂമിയില്‍
ഹരിത വിപ്ലവം തീര്‍ക്കുകയാണ് ഉമ്മര്‍കുട്ടി. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഡ്രാഗണ്‍ ഫൂട്ട് തോട്ടം ഇതാണെന്നാണ് പറയപ്പെടുന്നത്.

ലോക്ഡൗണ്‍ കാലത്താണ് മലപ്പുറം വറ്റലൂര്‍ സ്വദേശി പറമ്പന്‍ ഉമ്മര്‍കുട്ടിയുടെ പൊരുന്നംപറമ്പില്‍ സ്ഥിതിചെയ്യുന്ന മൂന്നേക്കര്‍ സ്ഥലത്തെ ഗ്രീന്‍വാലി ഡ്രാഗണ്‍ഫ്രൂട്ട്
കൃഷിത്തോട്ടം വിളവെടുപ്പിന് തെയ്യാറായി കായ്ച്ചുനില്‍ക്കുന്നത്. ചെങ്കല്‍ ക്വാറികള്‍ ഉള്‍പ്പെടെ സ്ഥിതിചെയ്തിരുന്ന തരിശുഭൂമിയിലാണ് ഉമ്മര്‍കുട്ടി ഹരിത വിപ്ലവം തീര്‍ത്തിരിക്കുന്നത്.

തീര്‍ത്തും ജൈവവളം ഉപയോഗിച്ചാണ് കൃഷി. ഉഷ്ണമേഖലയില്‍ മാത്രം വളരുന്ന ഡ്രാഗണ്‍ ഇവിടെ സമുദ്ധമായി വളഞ്ഞു നില്‍ക്കുകയാണ്. ആത്മാര്‍ഥമായി ശ്രമിച്ചാല്‍ ഏതു പഴവും നമ്മുടെ നാട്ടിലും വളര്‍ത്താന്‍ കഴിയുമെന്നും ഉമ്മര്‍കുട്ടി പറയുന്നു. 30വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് ഉമ്മര്‍കുട്ടി നാട്ടിലെത്തിയത്. തുടര്‍ന്ന് 10വര്‍ഷം മുമ്പ് ആദ്യപരീക്ഷണമെന്ന നിലയില്‍ 50സെന്റില്‍ കുംക്കുമ്പറും മറ്റു പച്ചക്കറി കൃഷികളും ആരംഭിച്ചെങ്കിലും ജലലഭ്യത കുറവായതോടെ പ്രതിസന്ധിയിലായി.തുടര്‍ന്ന് ആറു വര്‍ഷം മുമ്പു ഡ്രാഗണ്‍ഫ്രൂട്ടിലേക്ക് തിരിഞ്ഞു. ആദ്യം ചെറിയ രീതയില്‍ തുടങ്ങിയെങ്കിലും ഒന്നര വര്‍ഷം മുമ്പ് ഏക്കര്‍കണക്കിന് സഥലത്തേക്ക് വ്യാപിപ്പിച്ചു.

ഇന്നു കേരളത്തിലെ ഏറ്റവും വലിയ ഡ്രാഗണ്‍കൃഷിത്തോട്ടം ഇതുതന്നെയാണെന്നും ഉമ്മര്‍കുട്ടി പറയുന്നു. കേരളത്തിലും പുറത്തുമുള്ള ഡ്രാഗണ്‍കൃഷിത്തോട്ടങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെ പ്രത്യേകതകള്‍ മനസ്സിലാക്കിയും തന്റെ പക്കല്‍ ഇല്ലാത്ത ചെറികള്‍ വിദേശരാജ്യങ്ങളില്‍നിന്നുവരെ സംഘടിപ്പിച്ചുമാണ് കൃഷി വ്യാപിപ്പിച്ചതെന്നും ഉമ്മര്‍കുട്ടി പറഞ്ഞു. തുടക്ക സമയത്തുതന്നെ നൂറിലേറെ കായകള്‍ വിളവെടുക്കാന്‍ കഴിഞ്ഞതോടെ ഈമേഖലയോട് ഉമ്മര്‍കുട്ടിക്കു താല്‍പര്യം
വര്‍ധിച്ചു. മെക്സിക്കോ, സൗത്ത് ആഫ്രിക്ക, ബ്രൂണി, മലേഷ്യ, തായ്ലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നാണ് നടീല്‍ വസ്തുക്കള്‍ വാങ്ങിയത്. തുടര്‍ന്ന് ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍നിന്നും ഡ്രാഗണ്‍ തൈകള്‍ എത്തിച്ചു. ശേഷം ഇവയെ പരിപാലിക്കുന്നത് സംബന്ധിച്ചു പഠിക്കാന്‍ കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍പോയി.

പോളി ഹൗസിലെ മഴവെളള സംഭരണിയിലൂടെ ലഭിക്കുന്ന വെള്ളംമാത്രമാണ് കൃഷിക്കു ഉപയോഗിച്ചത്. ഇവക്കു വെള്ളം വളരെ കുറിച്ചതു മതിയെന്നും രണ്ടാഴ്ച്ചയില്‍ ഒരുതവണമാത്രം വെള്ളം നല്‍കിയാല്‍ മതിയെന്നും ഉമ്മര്‍കുട്ടി പറയുന്നു. കൃഷിയുടെ തുടക്കസമയത്തെ സമയവും ചെലവും മാത്രം കാര്യമായി ശ്രദ്ധിച്ചാല്‍ മതി. പിന്നീട് ഇവ ചുരുങ്ങിയത് 20വര്‍ഷമെങ്കിലും വിളവുണ്ടാകും.

കോവിഡും ലോക്ഡൗണും ജനത്തെ പ്രതിസന്ധിയിലാക്കുമ്പോള്‍ ഈ രീതിയിലുള്ള മാര്‍ഗങ്ങളിലേക്കും ചിന്തിച്ചു തുടങ്ങാമെന്നും ഡ്രാഗണ്‍ഫ്രൂട്ടിന് മികച്ച മാര്‍ക്കറ്റുണ്ടെന്നും ഉമ്മര്‍കുട്ടി പറയുന്നു. 28ഇനം ഡ്രാഗണുകളാണ്ഇവിടെയുള്ളത്. ഇതില്‍ മെക്സിക്കന്‍(അമേരിക്കല്‍ ബ്യൂട്ടി) വിഭാഗമാണ് കൂടുതലുള്ളത്. അകവും പുറവും ചുവപ്പുകളറുള്ള ഇവ അല്ല മധുരമുള്ളവയാണ്. ഒരേക്കര്‍ സ്ഥലത്ത് ചുരുങ്ങിയത് 1700 തൈകള്‍നട്ടുപിടിപ്പിക്കാന്‍കഴിയും. നിലവില്‍ രണ്ടര എക്കറിലാണ് കായ്ച്ചുനില്‍ക്കുന്നത്.

ബാക്കിവരുന്ന ഒരേക്കറോളം സ്ഥലത്തു കായ്ച്ചുതുടങ്ങുന്നെയുള്ളു. ഏപ്രില്‍ മുതല്‍ നവംബര്‍മാസംവരെയാണ് ഇവയുടെ സീസണ്‍. ഏപ്രീല്‍മാസം പൂവിട്ടുതുടങ്ങിയാല്‍ മേയ്മാസത്തോടെ ഇവ വിളവെടുപ്പിന് പാകമാകും. പൂവിട്ടുകഴിഞ്ഞാല്‍ 28ദിവസമാകുമ്പോഴേക്കും വിളവെടുപ്പിന് പാകമാകും. പഴം ഏറെ ഔഷധഗുണമുള്ളതിനാലും മാര്‍ക്കറ്റുകളില്‍ സുലഭമായി ലഭിക്കാത്തതിനാലും ഇവക്കു ആവശ്യക്കാര്‍കൂടുതലാണ്. കായകളും തൈകളും ഇവിടെ വില്‍പനയമുണ്ട്. മറ്റുചെടികളൊന്നും വിളയാത്തിടത്തുപോലും ഡ്രാഗണുകള്‍ വളരും. കായ 250രൂപക്കും ചെടിക്കു 150രൂപക്കുമാണ് വില്‍പന.

 

 

Sharing is caring!