മലപ്പുറം പുത്തരിക്കല്‍ സ്വദേശി ട്രെയിന്‍തട്ടി മരിച്ചു

മലപ്പുറം പുത്തരിക്കല്‍ സ്വദേശി ട്രെയിന്‍തട്ടി മരിച്ചു

പരപ്പനങ്ങാടി: പുത്തരിക്കല്‍ വിവ നഗറിലെ ഉള്ളേരി ബേബി പ്രസാദിന്റെ മകന്‍ ആനന്ദ് (21) ട്രെയിന്‍ തട്ടി മരിച്ചു. അമ്മ. ബിന്ദു. സഹോദരന്‍. ബിനില്‍ പ്രസാദ്

ഗൃഹനാഥന്‍ ടെറസില്‍ നിന്ന് വീണ് മരിച്ചു

ഗൃഹനാഥന്‍ സ്വന്തം വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ചു. എടവണ്ണ പന്നിപ്പാറ വടശ്ശേരി പുളിക്കല്‍ ഹസ്സന്‍ (63) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടര മണിയോടെയാണ് സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നനയ്ക്കാനായി കയറിയതായിരുന്നു. കാഴ്ചക്കുറവുള്ള ഹസ്സന്‍ അബദ്ധത്തില്‍ കാല്‍തെറ്റി താഴെ വീഴുകയായിരുന്നു. ഭാര്യ: ഖദീജ, മക്കള്‍ : മുഹമ്മദ്, ജുനൈദ്, ജസീന, ഉമ്മുസല്‍മ, ഫസീല, റൈഹാനത്ത്, ജുബൈരിയ. മരുമക്കള്‍ : അബൂബക്കര്‍, അബ്ദുല്‍ ഹക്കീം, അലവി, ഷിഹാബ്, സമീര്‍ബാബു, ജുമൈലത്ത്. എടവണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ വി ലതീഷ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Sharing is caring!