താനൂരുകാര്‍ക്ക് തലവേദനയായ കള്ളന് പിടിയില്‍

താനൂര്‍: തീരമേഖലയിലെ വളളങ്ങളില്‍ ഘടിപ്പിക്കുന്ന യമഹ എന്‍ജിനുകള്‍ മോഷ്ടിച്ചു വില്പന നടത്തുന്നത് പതിവാക്കിയ പ്രതി അറസ്റ്റില്‍. കോര്‍മന്‍ കടപ്പുറം സ്വദേശി പാണച്ചിന്റെ പുരക്കല്‍ സഹദ് ആണ്പിടിയിലായത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പതിനഞ്ചോളം എന്‍ജിനുകള്‍ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. ഡിസംബര്‍ 11ന് കോര്‍മന്‍ കടപ്പുറം സ്വദേശി വടക്കയില്‍ അബ്ദുള്ളക്കോയയുടെ ഉടമസ്ഥതയിലുള്ള ഒരു ലക്ഷത്തിന്റെ ബോട്ട് എന്‍ജിനും ജനുവരി ഏഴിന് എളാരം കടപ്പുറം സ്വദേശി കോട്ടില്‍ ഷിഹാബിന്റെ ഉടമസ്ഥതയിലുള്ള 1.36 ലക്ഷം വിലവരുന്ന യമഹ ബോട്ട് എന്‍ജിനും നഷ്ടമായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി 150ലേറെ സിസി ടിവി കാമറകള്‍ പരിശോധിച്ചു. സംശയിക്കപ്പെടുന്ന നൂറോളം വ്യക്തികളെ ചോദ്യം ചെയ്തു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള യമഹ എന്ജിന് വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിക്കുകയും വ്യാപാരികളെ ചോദ്യം ചെയ്യുകയും ചെയ്തു.
അന്വേഷണത്തിനൊടുവില്‍ താനൂര്‍ കോര്‍മന്‍ കടപ്പുറത്തുള്ള സഹദാണ് എന്ജിന് മോഷ്ടാവ് എന്ന് അന്വേഷണസംഘം കണ്ടെത്തി. താനൂര്‍ ബീച്ചില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.എസ്.എച്ച്.ഒ പി. പ്രമോദ്, പ്രിന്‍സിപ്പല്‍ എസ്.ഐ എന്‍. ശ്രീജിത്ത്, എസ്ഐ ഗിരീഷ്, എസ്.സി.പി.ഒ കെ. സലേഷ്, സി.പി.ഒ എം.പി സബറുദ്ദീന് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയ കസ്റ്റഡിയില്‍ വാങ്ങും
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും