കരിപ്പൂരിലെ സി.ബിഐ റെയ്ഡില്‍ പിടിച്ചെടുത്തത് 1.2 കോടിരൂപ

കരിപ്പൂരിലെ സി.ബിഐ റെയ്ഡില്‍ പിടിച്ചെടുത്തത് 1.2 കോടിരൂപ

മലപ്പുറം: സ്വര്‍ണക്കടത്തു മാഫിയയില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈക്കൂലിവാങ്ങുന്നതായി പരാതിയെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്തവളത്തില്‍ സി.ബി.ഐ നടത്തിയ രണ്ടു ദിവസത്തെ റെയ്ഡില്‍
പിടികൂടിയത് 1.2 കോടിരൂപയും നിരവധി കള്ളക്കടത്ത് സാധനങ്ങളും. ഉദ്യോഗസ്ഥരെ കള്ളക്കടത്തുമായി ബന്ധിപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ സി.ബി.ഐക്ക് ലഭിച്ചു. കരിപ്പൂരിലെ
ഏഴ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് കൊച്ചി സി.ബി.ഐ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ്
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലും വ്യാപക റെയ്ഡ് നടത്തി.
കാസര്‍ക്കോട് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘത്തിന് കരിപ്പൂര്‍ കസ്റ്റംസ് വിഭാഗം സഹായം നല്‍കുന്നതായും സി.ബി.ഐ സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ കൊച്ചിയില്‍ നിന്നെത്തിയ സി.ബി.ഐ യുടെ നാലംഗ സംഘമാണ് കോഴിക്കോട് നിന്നുള്ള ഡി.ആര്‍.ഐ സംഘത്തിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്.
പുലര്‍ച്ചെ എയര്‍അറേബ്യയുടെ ഷാര്‍ജ വിമാനം എത്തുമ്പോഴാണ് സംഘം കരിപ്പൂരിലെത്തിയത്.ഈ വിമാനത്തില്‍ പരിശോധനകള്‍ കഴിഞ്ഞ് ഏതാനും യാത്രക്കാര്‍ പുറത്തിറങ്ങിയിരുന്നു.ഇവരെ തിരികെ വിളിച്ച് പരിശോധിച്ചാണ് തിരിച്ചയച്ചത്.തുടര്‍ന്ന് ചൊവ്വാഴ്ച്ച കസ്റ്റംസ് ഹാളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 637 ഗ്രാം സ്വര്‍ണം,മൂന്നുലക്ഷം രൂപ തുടങ്ങിയവ കണ്ടെത്തിയത്.ഇതിന് പുറമെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് അരലക്ഷം രൂപയും കണ്ടെടുത്തു.ഒരു ഉദ്യോഗസ്ഥനില്‍ നിന്ന് 17,000 രൂപയും മറ്റൊരാളില്‍ നിന്ന് 13,000 രൂപയും,മൂന്നാമനില്‍ നിന്ന് 10,000 രൂപയുമാണ് കണ്ടെത്തിയത്.ഇതില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ കരിപ്പൂരിലുണ്ടായിരുന്ന മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥ തന്നെ കേന്ദ്ര കസ്റ്റംസ് വിഭാഗത്തിന് പരാതി നല്‍കിയിരുന്നു.

 

 

Sharing is caring!