ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഏകോപനത്തിന് ലീഗ് നേതാക്കള്‍ക്ക് ചുമതല നല്കി

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന 22 ഡിവിഷനുകളിലേക്കും മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി പ്രത്യേകം നിരീക്ഷകരെ നിശ്ചയിച്ചതായി പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങളുടെ ഏകോപനവും മേല്‍നോട്ടവും നിരീക്ഷകര്‍ നിര്‍വ്വഹിക്കണമെന്ന് തങ്ങള്‍ അറിയിച്ചു. നീരീക്ഷകരുടെപേരും ചുമതലയുള്ള ഡിവിഷനുകളും ചുവടെ കൊടുക്കുന്നു.
അഡ്വ. പി.എം.എ. സലാം (വേങ്ങര), അബ്ദുറഹ്മാന് രണ്ടത്താണി (ആതവനാട്), അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ (നന്നമ്പ്ര), കെ. മുഹമ്മദുണ്ണി ഹാജി (പൂക്കോട്ടൂര്‍), അഷ്റഫ് കോക്കൂര്‍ (നിറമരുതൂര്‍), എം.കെ. ബാവ (പൊന്മുണ്ടം), എം.എ. ഖാദര്‍ (കരിപ്പൂര്‍), എം. അബ്ദുല്ലക്കുട്ടി (ചങ്ങരംകുളം), സി. മുഹമ്മദലി ആതവനാട് (രണ്ടത്താണി), സലീംകുരുവമ്പലം (എടയൂര്‍), ഉമ്മര്‍ അറക്കല്‍ (മക്കരപ്പറമ്പ), കെ.എം. ഗഫൂര്‍ (ഒതുക്കുങ്ങല്‍), നൗഷാദ് മണ്ണിശ്ശേരി (ആനക്കയം), അഡ്വ. എം. റഹ്മത്തുല്ല (തൃക്കലങ്ങോട്),
ടി.പി. അഷ്റഫലി (എടവണ്ണ), പി.കെ. നവാസ് (വെളിമുക്ക്), വെട്ടം ആലിക്കോയ (തിരുന്നാവായ), വി.എ.കെ. തങ്ങള്‍ (ചോക്കാട്), പി. ഖാലിദ് മാസ്റ്റര്‍ (കരുവാരക്കുണ്ട്), അന്‍വര്‍ മുള്ളമ്പാറ (അരീക്കോട്), ഹനീഫ പുതുപ്പറമ്പ (എടരിക്കോട്), അഡ്വ. എസ്. അബ്ദുല്‍സലാം (ഏലംകുളം)
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി