മലപ്പുറം നഗരസഭാ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഉറപ്പ്

മലപ്പുറം നഗരസഭാ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക്  നല്‍കുന്ന ഉറപ്പ്

മലപ്പുറം: ‘കാല്‍ അണയുടെ അഴിമതി, മരണം വരെയും എന്നെക്കുറിച്ചു നിങ്ങള്‍ക്ക് കേള്‍ക്കാനാവില്ല’
മലപ്പുറം നഗരസഭാ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയും യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറിയുമായ മുജീബ് കാടേരി തന്റെ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഉറപ്പാണിത്. വ്യക്തിപരമായി കാല്‍ അണയുടെ പോലും ആവശ്യത്തിനു വേണ്ടി എന്റെ പദവി ഞാന്‍ ഉപയോഗപ്പെടുത്തുകയില്ല. ഏതെങ്കിലും ഒരു ഘട്ടത്തില്‍ പൊതുകാര്യവും വ്യക്തി ആവശ്യവും തമ്മില്‍ ഏറ്റു മുട്ടേണ്ടി വന്നാല്‍ ഞാന്‍ ഉപേക്ഷിക്കുന്നത്
എന്റെ സ്വന്തം ആവശ്യമായിരിക്കും. കാല്‍ അണയുടെ അഴിമതി, മരണം വരെയും എന്നെക്കുറിച്ചു നിങ്ങള്‍ക്ക് കേള്‍ക്കാനാവില്ല. അഴിമതി ഉദ്യോഗസ്ഥര്‍ കണ്ടെത്തി പിടി കൂടുമെന്നോ, മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമെന്നോ, അഴിമതിക്കാരനെ ന്നു പേരിട്ട് ആളുകള്‍ മോശക്കാരനാക്കുമെന്നോ വിചാരിക്കുന്നത് കൊണ്ടല്ല ഇങ്ങ നെയൊരു പ്രതിജ്ഞ ഈയൊരു പൊതു വേദിയില്‍ പ്രഖ്യാപിക്കുന്നത്. അന്യായമായി ഒരാളുടെ പണം സമ്പാദിച്ചാല്‍ ആറു ബുദ്ധിമുട്ടുകള്‍ ഭൂമിയില്‍ വെച്ചുതന്നെ അവര്‍ അനുഭവിക്കേണ്ടി വരുമെന്നുണ്ട്. അവരുടെ മക്കള്‍ വഴികേടിലാകും, ഭാര്യ അനുസരിക്കാത്തവളാകും മുജീബ് കാടേരി പൊതുണ്‍വേദിയില്‍വെച്ച് തന്റെ വോട്ടര്‍മാര്‍ക്കു നല്‍കിയ ഉറപ്പാണിത്.

രാഷ്ട്രീയ നേതാക്കള്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ഈ സമയത്ത് സാധാരണ ജനത്തിന്, പ്രതീക്ഷയും ആശ്വാസവും നല്‍കുന്ന അപൂര്‍വ പ്രസംഗം തന്നെയായിരുന്നു ഇത്. മലപ്പുറം മുനിസിപ്പാലിറ്റി മുപ്പതാം ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുജീബ് കാടേരിയുടേതാണ് പ്രതിജ്ഞാ പ്രതിബദ്ധിതമായ ഈ മാതൃകാ പ്രസംഗം.
പ്രസംഗത്തിന്റെ പൂര്‍ണ രൂപം താഴെ:
‘എന്റെ മുമ്പിലിരിക്കുന്നവരടക്കം എത്രയെന്നറിയാത്ത ആളുകള്‍ ഈ തെരഞ്ഞ ടുപ്പില്‍ എനിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. എന്റെ വിജയമാണ് അവരുടെ ലക്ഷ്യം. ഇതിനു പകരമായി ഇത്രയും പ്രവത്തകര്‍ക്ക് എന്തു കൊടുക്കാന്‍ കഴിയുമെന്ന ചിന്ത എന്നെ വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്. ഒരുറപ്പ് ഞാന്‍ തരുന്നു. എനിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളും എന്നെക്കൊണ്ട് മാനം കെടേണ്ടി വരില്ല. വ്യക്തിപരമായി കാല്‍ അണയുടെ പോലും ആവശ്യത്തിനു വേണ്ടി എന്റെ പദവി ഉപയോഗപ്പെടുത്തുകയില്ല. ഏതെങ്കിലും ഒരു ഘട്ടത്തില്‍ പൊതുകാര്യവും വ്യക്തി ആവശ്യവും തമ്മില്‍ ഏറ്റു മുട്ടേണ്ടി വന്നാല്‍ ഞാന്‍ ഉപേക്ഷിക്കുന്നത്
എന്റെ സ്വന്തം ആവശ്യമായിരിക്കും. കാല്‍ അണയുടെ അഴിമതി, മരണം വരെയും എന്നെക്കുറിച്ചു നിങ്ങള്‍ക്ക് കേള്‍ക്കാനാവില്ല. അഴിമതി ഉദ്യോഗസ്ഥര്‍ കണ്ടെത്തി പിടി കൂടുമെന്നോ, മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമെന്നോ, അഴിമതിക്കാരനെ ന്നു പേരിട്ട് ആളുകള്‍ മോശക്കാരനാക്കുമെന്നോ വിചാരിക്കുന്നത് കൊണ്ടല്ല ഇങ്ങ നെയൊരു പ്രതിജ്ഞ ഈയൊരു പൊതു വേദിയില്‍ പ്രഖ്യാപിക്കുന്നത്. അന്യായമായി ഒരാളുടെ പണം സമ്പാദിച്ചാല്‍ ആറു ബുദ്ധിമുട്ടുകള്‍ ഭൂമിയില്‍ വെച്ചുതന്നെ അവര്‍ അനുഭവിക്കേണ്ടി വരുമെന്നുണ്ട്. അവരുടെ മക്കള്‍ വഴികേടിലാകും, ഭാര്യ അനുസരി ക്കാത്തവളാകും, മരുന്നുകള്‍ ഫലിക്കാത്ത രോഗം കൊണ്ട് ദൈവം പരീക്ഷിക്കും. തുടങ്ങിയുള്ള പരീക്ഷണങ്ങള്‍ ഈ ഭൂമിയില്‍ വെച്ചു തന്നെ അവര്‍ അഭിമുഖീകരിക്കേണ്ടി വരും. ഇതിനെയാണ് പൊതു രംഗത്ത് പ്ര വര്‍ത്തിക്കുന്നവര്‍ ഭയക്കേണ്ട കാര്യമെന്ന് ഞാന്‍ വിചാരിക്കുന്നു.
എന്തിനാണ് ആരാന്റെ ലക്ഷങ്ങള്‍ കട്ട്, താങ്ങാനാവാത്ത ഭാരങ്ങള്‍ ഉണ്ടാക്കി വെക്കുന്നത്. ഇതിനെക്കുറിച്ച് കൃത്യമായ ധാരണയും ബോധവുമുള്ള പൊതു പ്രവര്‍ത്ത കന്‍ എന്ന നിലക്കാണ് ഓരോ പൊതു വേദികളിലും ഞാനിത് തുറന്നു പറയാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നെ വിജ യിപ്പിച്ചാല്‍ ഒരു കൊള്ളരുതാത്തവനെ ഒരു അഴിമതിക്കാരനെ ഒരു അധര്‍മ്മ കാരിയെ ജയിപ്പിച്ചല്ലോ എന്ന് നിങ്ങ ള്‍ക്കൊരിക്കലും വിചാരിക്കേണ്ടി വരില്ല. ഇത് ഞാന്‍ നിങ്ങള്‍ക്ക് തരുന്ന ഉറപ്പ്.

Sharing is caring!