വണ്ടൂരിലെ തട്ടമിട്ട എന്‍ഡിഎ സ്ഥാനാര്‍ഥി

മലപ്പുറം: സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് മലപ്പുറം വണ്ടൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ടി പി സുല്‍ഫത്ത്. വണ്ടൂരിലെ പ്രമുഖ മുസ്ലീം കുടുംബാംഗമായ സുല്‍ഫത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തില്‍ ആകൃഷ്ടയായാണ് ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് ബില്ലിനെയും വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തെയും സുല്‍ഫത്ത് സ്വാഗതം ചെയ്യുന്നു. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചിട്ടും ഇവിടെ ഒന്നും ഉണ്ടായില്ലെന്ന് സുല്‍ഫത്ത് പറയുന്നു. ഇവിടുത്തെ ഭരണം മാറണം, ബിജെപി അധികാരത്തില്‍ വരണം. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുല്‍ഫത്ത് വ്യക്തമാക്കി.
വണ്ടൂരിലെ ആറാം വാര്‍ഡിലാണ് സുല്‍ഫത്ത് മത്സരത്തിനിറങ്ങിയിരിക്കുന്നത്. പ്രവാസിയായ ഭര്‍ത്താവും മക്കളും സുല്‍ഫത്തിനു പിന്തുണ നല്‍കുന്നുണ്ട്. ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നതിനെതിരെ എതിര്‍പ്പുണ്ടായെങ്കിലും അതിനെ മറികടന്ന് പ്രചാരണം ശക്തമാക്കുകയാണ് സുല്‍ഫത്ത്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിത തന്നെ ബിജെപി സ്ഥാനാര്‍ഥിയായതോടെ വണ്ടൂരിലെ ആറാം വാര്‍ഡില്‍ പോരാട്ടം കനക്കുകയാണ്.

Sharing is caring!