763പേര്‍ക്ക് ഇന്ന് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചു

763പേര്‍ക്ക് ഇന്ന്  മലപ്പുറത്ത് കോവിഡ്  സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് രോഗിബാധിതരുടെ എണ്ണത്തില്‍ ഇന്ന് വന്‍ വര്‍ധന. രോഗബാധിതരായവര്‍ ആദ്യമായി 700 കടന്നു. ഇന്ന് 763 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ അലംഭാവമാണ് രോഗബാധിതര്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. ആശങ്കാജനകമായ സ്ഥിതിയാണ് നിലവില്‍ ജില്ലയിലുള്ളത്. രോഗപ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കില്ലെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാണ് കൂടുതലും. 707 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 34 പേര്‍ക്കും ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം 513 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 13,587 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

30,356 പേര്‍ നിരീക്ഷണത്തില്‍

30,356 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,712 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 454 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 2,014 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,53,231 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 4,414 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 24) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലങ്കോട് -6
ആലിപ്പറമ്പ്-3
ആനക്കയം-4
അങ്ങാടിപ്പുറം-4
എ.ആര്‍ നഗര്‍-1
അറക്കര-1
അരീക്കോട്-4
അരിയല്ലൂര്‍-1
ആതവനാട്-3
അത്തിപറ്റ-1
അയിലക്കട്-1
ചീക്കോട്-1
ചേലേമ്പ്ര-7
ചേളാരി-6
ചെനക്കല്‍-2
ചെറിയമുണ്ടം-1
ചെറുകാവ്-1
ചോക്കാട്-1
ചുള്ളിപ്പാറ-1
എടപ്പറ്റ-1
എടപ്പാള്‍-94
എടരിക്കോട്-3
എടവണ്ണ-3
എടയൂര്‍-9
ഏലംകുളം-1
എറണാംകുളം-1
ഇഴവതുരുത്തി-1
ഇരിമ്പിളിയം-2
കടവനാട്-1
കാലടി-2
കല്‍പകഞ്ചേരി-1
കരുളായി-1
കണ്ണമംഗലം-1
കരുവാരകുണ്ട്-1
കാവനൂര്‍-11
കിഴാറ്റൂര്‍-1
കോഡൂര്‍-2
കൊല്ലം-1
കൊണ്ടോട്ടി-4
കൂട്ടിലങ്ങാടി-4
കൂട്ടായി-1
കോഴിക്കോട്-7
കുന്നമംഗലം-1
കുറുവ-7
കുറ്റിപ്പുറം-2
കുഴിമണ്ണ-7
മംഗലം-2
മലപ്പുറം-4
മഞ്ചേരി-58
മാറാക്കര-1
മാറഞ്ചേരി-7
മേലാറ്റൂര്‍-1
മൂന്നിയൂര്‍-12
മൂര്‍ക്കനാട്-2
മുതുവല്ലൂര്‍-1
നടുവിലങ്ങാടി-1
നന്നംമുക്ക്-2
നരിപ്പറമ്പ-1
നെടിയിരുപ്പ്-1
നെടുവ-11
നിലമ്പൂര്‍-1
നിറമരുതൂര്‍-4
ഒളകര-2
ഊരകം-2
ഒതുക്കുങ്ങല്‍-2
ഒഴൂര്‍-1
പാലക്കാട്-4
പാലപെട്ടി-2
പള്ളിക്കല്‍-4
പരപ്പനങ്ങാടി-39
പരപ്പങ്ങല്‍-1
പാഴൂര്‍-1
പെരിന്തല്‍മണ്ണ-9
പെരുമണ്ണ-5
പെരുമ്പടപ്പ്-1
പൊന്മുണ്ടം-3
പൊന്നാനി-53
പൂക്കരത്തറ-1
പുളിക്കല്‍-7
പുള്ളിപറമ്പ്-2
പുല്‍പ്പറ്റ-5
പുറത്തൂര്‍-1
തമിഴ്‌നാട്-1
താനാളൂര്‍-21
താനൂര്‍-4
തലക്കാട്-2
തലക്കടത്തൂര്‍-4
താനൂര്‍-4
താഴേക്കോട്-4
തേഞ്ഞിപ്പലം-9
തെന്നല-2
തിരുനാവയ-3
തിരൂര്‍-15
തിരൂരങ്ങാടി-7
തിരുവാലി-1
തൃപ്രങ്ങോട്-2
തൃക്കലങ്ങോട്-3
തിരുവനന്തപുരം-1
ഊര്‍ങ്ങാട്ടിരി-3
വൈദ്യര്‍മൂല-2
വളാഞ്ചേരി-6
വളവന്നൂര്‍-3
വലിയപറമ്പ്-1
വലിയോറ-1
വള്ളിക്കുന്ന്-7
വട്ടംകുളം-56
വാഴക്കാട്-4
വാഴയൂര്‍-8
വെളിമുക്ക്-1
വെള്ളില-1
വേങ്ങര-9
വെട്ടം-3
വെട്ടത്തൂര്‍-2
വണ്ടൂര്‍-1
വയനാട്-1
സ്ഥലം ലഭ്യമല്ലാത്തവര്‍ – 42

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

പരപ്പനങ്ങാടി -1
എടപ്പാള്‍-1
തേവര്‍ കടപ്പുറം-1
ഏലംകുളം-1
വട്ടംകുളം-1
കൊണ്ടോട്ടി-1
പെരിന്തല്‍മണ്ണ-1
ആലങ്കോട്-1
തേഞ്ഞിപ്പലം-1

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

ആലങ്കോട്-1
ഐലക്കാട്-1
എടപ്പാള്‍-2
എടയൂര്‍-1
കല്‍പ്പകഞ്ചേരി-1
കാവനൂര്‍-1
കൊടക്കാട്-1
കൂട്ടിലങ്ങാടി-1
മലപ്പുറം-1
മമ്പാട്-1
മൂര്‍ക്കനാട്-1
നെടുവ-1
നിറമരുതൂര്‍-1
പള്ളിക്കല്‍-1
പരപ്പനങ്ങാടി-2
പറവണ്ണ-1
പെരിന്തല്‍മണ്ണ-1
പെരുവള്ളൂര്‍-1
പൊന്നാനി-3
പുളിക്കല്‍-1
പുറത്തൂര്‍-1
താഴേക്കോട്-1
തെന്നല-1
തിരൂര്‍-1
തിരൂരങ്ങാടി-1
വട്ടംകുളം-1
വെട്ടത്തൂര്‍-1
വെസ്റ്റ് ബംഗാള്‍-1
സ്ഥലം ലഭ്യമല്ലാത്തവര്‍ -2

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

താനാളൂര്‍-1
ഊര്‍ങ്ങാട്ടിരി -1
അരീക്കോട്-1
ആതവനാട്-1
സ്ഥലം ലഭ്യമല്ലാത്തവര്‍ -1

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

എരുമമുണ്ട-1
മഞ്ചേരി-1
പൊന്നാനി-1
ആലങ്കോട്-1
ഏലംകുളം-1
എടപ്പാള്‍-1
മാറഞ്ചേരി-2

Sharing is caring!