മലപ്പുറം ഒതുക്കുങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സി.പി.എം പ്രവര്ത്തകന് അറസ്റ്റില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ച കേസില്‍ എറണാകുളം സ്വദേശി അറസ്റ്റില്‍ ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മുനമ്പത്ത് വാടക ക്വാര്‍ട്ടേസില്‍ താമസക്കാരനായ ബെന്നിക്കോയ(55)യെ കോട്ടക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു.
സമീപത്ത് രക്ഷിതാക്കള്‍ക്കൊപ്പം വാടകക്ക് താമസിക്കുന്ന പതിനൊന്ന് കാരിയെ മാസങ്ങളായി ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. ചൈല്‍ഡ് ലൈനിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെയില്‍ഡ് ലൈനും പൊലിസും നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
സജീവ സി.പി.എം പ്രവര്‍ത്തകനും യുക്തിവാദിയുമായ ഇയാളുടെ അറസ്റ്റ് വൈകിപ്പിക്കാന്‍ ഉന്നത തല ഇടപെടല്‍ ഉണ്ടായിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതര സംസ്ഥാനക്കാരായ കുട്ടിയുടെ രക്ഷിതാക്കളെ സ്വാധാനിച്ച് മൊഴിമാറ്റാനുള്ള ശ്രമം നടന്നിരുന്നതായും പരാതിയുണ്ട്. പൊതുപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ നീക്കം പൊളിഞ്ഞത്.
അതിഥി സംസ്ഥാനക്കാരിയായ കുട്ടിയുടെ മൊഴി ശക്തമായതോടെ പൊലിസിന് അറസ്റ്റ് ഒഴിവാക്കാനായില്ല. കേസില്‍ നിസാര വകുപ്പ് ചുമത്തി പ്രതിയെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രതി മന്ത്രി ജലീല്‍ ശ്രീമതി ടീച്ചര്‍ അടക്കമുള്ള ഉന്നത സി.പി.എം നേതാക്കളുമായി ബന്ധം സ്ഥിരീകരിക്കുന്ന വിവിധ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്