ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി ഇന്ന്; ചെമ്പ്രക്കാട്ടൂര്‍ സ്വദേശി മരിച്ചു
മലപ്പുറം: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. ചെമ്പ്രക്കാട്ടൂര്‍ സ്വദേശി അബ്ദുല്‍ റഹ്മാനാണ് (63) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 19 ആയി.
പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്ന അബ്ദുല്‍ റഹ്മാനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെതുടര്‍ന്നാണ് ഓഗസ്റ്റ് ആറിന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. പനിയും ചുമയും ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുമുണ്ടായിരുന്ന രോഗിയെ അന്ന് തന്നെ ജനറല്‍ ഐസിയുവിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്കി ആരോഗ്യ നില മെച്ചപ്പെടുത്തി. തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും കോവിഡ് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.
ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന്സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന് ടോസിലിസുമാബ്, നല്കി. ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടായി രോഗിയുടെ നില വഷളാവുകയും ചികിത്സയോട് പ്രതികരിക്കാതെ ഇന്ന് 2.45ന് രോഗി മരണത്തിന് കീഴടങ്ങി.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




