സദാചാര ഗുണ്ടായിസം: ആളുമാറി യാവാവിനെ അക്രമിച്ച കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
നിലമ്പൂര്‍: സദാചാര ഗുണ്ടായിസം ആള് മാറി മര്‍ദനം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചുങ്കത്തറ എടമല സ്വദേശി നിയാസ് (കാണി-33), ചന്തക്കുന്ന് വ്യന്ദാവന്‍ കോളനി താമസിക്കും ഫിനോസ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് രാത്രി 8 മണിക്ക് ചന്തക്കുന്ന് ബംഗ്ലാവ്കുന്ന് ജങ്ഷനില്‍ 18 കാരന്റെ ഇരു കാലും കയ്യും മാരകമായി തല്ലിയൊടിച്ച സംഭവത്തിലാണ് അറസ്റ്റ്. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ട്. സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ ആള് മാറിയാണ് 18 കാരന് മാരകമായി മര്‍ദ്ദനമേറ്റതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ജ്യേഷ്ഠ സഹോദരനെ ലക്ഷ്യം വച്ച് പുറത്ത് നിന്ന് എത്തിയ അക്രമി സംഘത്തിന് ഫിനോസ് കാണിച്ച് കൊടുത്തത് ജ്യേഷ്ടനെന്ന് കരുതി അനിയനെയായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന് ശേഷം ഒരു മാസമായി 18 കാരന് കയ്യിനും ഇരുകാലിനും പ്ലാസ്റ്ററിട്ട് വീട്ടില്‍ കിടപ്പിലാണ്.
RECENT NEWS
കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യു ഡി എഫിന്
മലപ്പുറം: സംഘ്പരിവാറിൻ്റെ പരാജയം ഉറപ്പുവരുത്തുന്നതിനും കേരളത്തിലെ ഇടതു സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിധിയെഴുതുന്നതിനും ഉള്ള അവസരമായി വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിൽ നടക്കാൻ പോകുന്ന [...]