മന്ത്രി കെ ടി ജലീലും, സ്വപ്‌ന സുരേഷും തമ്മില്‍ പലതവണ വിളിച്ചതിന്റെ തെളിവ് പുറത്ത്

മലപ്പുറം: സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഫോണ്‍ ചെയ്തവരുടെ കൂട്ടത്തില്‍ മന്ത്രി കെ ടി ജലീലും. ജൂണ്‍ മാസത്തില്‍ മാത്രം എട്ട് തവണയാണ് മന്ത്രി ജലീല്‍ സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചത്. സ്വപ്‌ന ഒരു തവണ തിരിച്ചു വിളിക്കുകയും ചെയ്തു.
ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ തെളിവുകള്‍ പുറത്തു വന്നു. എന്നാല്‍ റംസാന്‍ കാലത്ത് യു എ ഇ കോണ്‍സുലേറ്റിന്റെ ഭക്ഷണ വിതരണ കിറ്റിന്റെ വിതരണവുമായി ബന്ധപ്പെട്ടാണ് സ്പ്നയെ വിളിച്ചതെന്ന് മന്ത്രി പ്രതികരിച്ചു. സ്വപ്നയെ വിളിച്ചത് അസമയത്തല്ലെന്നും, ഔദ്യോഗിക ആവശ്യത്തിനാണെന്നും മന്ത്രി പറഞ്ഞു.
ജൂണ്‍ മാസത്തിലാണ് ഫോണ്‍ വിളികള്‍ നടന്നത്. ജൂണ്‍ ഒന്നിന് മാത്രമാണ് സ്വപ്‌ന മന്ത്രിയെ വിളിച്ചത്. 98 സെക്കന്‍ഡ് നേരം ഇരുവരും സംസാരിച്ചു. ജൂണ്‍ 2, 5, 8, 16, 23, 24 എന്നീ തിയതികളിലാണ് മന്ത്രി സ്വപ്നയെ വിളിച്ചത്. കോവിഡ് ദുരിതാശ്വാസ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് ഈ വിളികളെന്ന് മന്ത്രി വ്യക്തമായി.
ഇതിനു പുറമേ മന്ത്രിയുടെ ഗണ്‍മാന്‍ സരിത്തിനെ വിളിച്ചതായ രേഖയും പുറത്തു വന്നിട്ടുണ്ട്.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]