കോവിഡ് 19: തെറ്റായ പ്രചരണം നടത്തിയ മലപ്പുറത്തെ 7പേര്‍ക്കെതിരെ കേസ്

മലപ്പുറം: കോവിഡ് 19 മുന്‍ കരുതല്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പൊലീസിന്റെ ഇടപെടല്‍ ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വൈറസ് ബാധ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും ജില്ലയില്‍ ഏഴു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ജില്ലയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 18 ആയി.
പൊന്നാനിയില്‍ മൂന്ന്, പെരിന്തല്‍മണ്ണ രണ്ട്, താനൂര്‍, കരുവാരക്കുണ്ട് എന്നീ സ്റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതവുമാണ് പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരീക്ഷിച്ചു വരികയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാലും മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
നിരീക്ഷണത്തിലുള്ളവര്‍
അക്ഷയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുത്
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അക്ഷയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് നല്കുന്ന ആധാര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ മാര്‍ച്ച് 16 മുതല്‍ തല്ക്കാലികമായി നിര്ത്തിവെച്ചിട്ടുള്ളതാണ്. എന്നാല്‍ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വീടുകളില്‍ സ്വയം നിരീക്ഷണം ഉറപ്പാക്കാതെ ഇപ്പോഴും അക്ഷയകേന്ദ്രങ്ങളില്‍ എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
രോഗം പകരുന്നതിനുള്ള സാഹചര്യം ഒഴിവാക്കാന്‍ പ്രത്യേക നിരീക്ഷണം ആവശ്യമായവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണം. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് നല്‍കിവരുന്ന സേവനങ്ങള്‍ക്കായി ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അക്ഷയകേന്ദ്രങ്ങളില്‍ ആരും എത്തരുതെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
RECENT NEWS

പോക്സോ കേസ് പ്രതികളെ നാടു വിടാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം പോലീസ് പിടികൂടി
മലപ്പുറം: പത്ത് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേരെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മപ്പുറം പോലീസ് പിടികൂടി. കോഡൂർ ഉറുദു നഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ് (38), ഷാജി (35), മുഹമ്മദ് അലി (32), അബൂബക്കർ (64) [...]