വീണുകിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥരെ തിരിച്ചേല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി

തിരൂരങ്ങാടി: കളഞ്ഞു പോയ സ്വര്‍ണമാല തിരികെ ഏല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി. കോട്ടക്കലിലെ ഓട്ടോ തൊഴിലാളിയായ പൂക്കിപ്പറമ്പ് ആസാദ് റോഡിലെ കള്ളിയത്ത് മുഹമ്മദ് കുട്ടിയാണ് അഞ്ച് പവന് തൂക്കം വരുന്ന സ്വര്‍ണമാല തിരികെ ഏല്‍പ്പിച്ചത്. കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ മുഹമ്മദിന്റെ ഭാര്യ ഷംലയുടെ മാലയാണ് ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്ര മധ്യേ ദേശീയപാത പൂക്കിപ്പറമ്പിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ നഷ്ടപ്പെട്ടത്. മാല ഉടമസ്ഥര്‍ വന്ന് ഏറ്റുവാങ്ങി. തെന്നല പഞ്ചായത്തംഗം സുഹൈല്‍ അത്താണിക്കല്‍, സംസുദ്ധീന്‍ പൂക്കിപ്പറമ്പ്, ഇ.കെ. സുലൈമാന്‍, ഇസ്മായില്‍ മാട്ടാന്‍ ,കെ. മുസ്തഫ, സവാദ്, അസീസ് പരേടത്ത്, ശരീഫ്, റാഫി, നജ്മുദ്ധീന്‍ സംബന്ധിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി