കുറ്റിപ്പുറം എംഇഎസില്‍ റാഗിങിനിരയായ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി

കുറ്റിപ്പുറം എംഇഎസില്‍ റാഗിങിനിരയായ  വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി

മലപ്പുറം: കുറ്റിപ്പുറം എംഇഎസില്‍ റാഗിങിനിരയായ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും വയനാട് സ്വദേശിയുമായ അബ്ദുള്ള യാസിന്റെ കര്‍ണപടമാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് പൊട്ടിയത്. പ്രതികളെ കുറ്റിപ്പുറം പോലിസ് അറസ്റ്റ് ചെയ്തു.മുഹമ്മദ് ഫാഹിദ് , മുഹമ്മദ് ആദില്‍, മുഹമ്മദ് നൂര്‍ഷിദ്, ഹഫീസ്, അദീപ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്ഐ അരവിന്ദക്ഷന്‍, എഎസ്ഐ നെല്‍വിന്‍, സിപിഒ ബിജു, ഷാജി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Sharing is caring!