ഇന്ത്യയിലെ ജനങ്ങളെ ഒന്നായി കാണുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു : സാദിഖലി ശിഹാബ് തങ്ങള്‍

ഇന്ത്യയിലെ ജനങ്ങളെ  ഒന്നായി കാണുന്നതില്‍  കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു :  സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : ഇന്ത്യയിലെ ജനങ്ങളെ ഒന്നായി കാണുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി വി പ്രകാശ് നയിക്കുന്ന ലോങ്മാര്‍ച്ച് മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പൗരത്വ ഭേദഗതിയുടെ പേരില്‍ മുസ്ലീം ജനതയെ മാറ്റി നിര്‍ത്തുന്ന നയം അപലപനീയമാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഇന്ത്യയില്‍ ഇത് അംഗീകരിക്കാനാവില്ലെന്നും തങ്ങള്‍ തുടര്‍ന്നു പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് നയിക്കുന്ന എല്ലാ സമരങ്ങള്‍ക്കും പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ്കൂടിയായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുടര്‍ന്നു പറഞ്ഞു. ഡി സി സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ വി വി പ്രകാശ്, മുജീബ് കാടേരി, സത്യന്‍ പൂക്കോട്ടൂര്‍ സംസാരിച്ചു.

Sharing is caring!