മലപ്പുറം പൂക്കോട്ടുംപാടത്തെ റിട്ടയേര്‍ഡ് എസ്.ഐ. ട്രെയിന്‍ തട്ടി മരിച്ചു

പൂക്കോട്ടുംപാടം റിട്ടയേഡ് എസ് ഐ ട്രെയിന്‍ തട്ടി മരിച്ചു. പൂക്കോട്ടുംപാടം തോട്ടക്കര പൂളക്കല്‍ അരവിന്ദാക്ഷന് (64) ആണ് മരിച്ചത്, ശനിയാഴ്ച വൈകിട്ട് ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്പൂരിലേക്ക് വരികയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് തട്ടിയത്. നിലമ്പൂര്‍ പോലീസ് മൃതദേഹപരിശോധന നടത്തി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കേരള പോലീസ് അസോസിയേഷന്, സി.പി.എം, ശാസ്ത്ര സാഹിത്യ പരിഷത്ത്, പൂക്കോട്ടുംപാടം പീപ്പിള്‍സ് ലൈബ്രറി, കര്‍ഷകസംഘം തുടങ്ങിയവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അമരമ്പലത്ത് സാമൂഹ്യ-രാഷ്ട്രീയ- സാംസ്കാരിക, കാര്‍ഷിക, പ്രവര്‍ത്തന മേഖലകളിലും സജീവമായിരുന്നു. ഭാര്യ: വിജയലക്ഷ്മി (റിട്ട അധ്യാപിക ഭാരത് മാതാ എ.യു.പി. സ്കൂള്‍ മുതുകാട് നിലമ്പൂര്‍) മക്കള്‍: സവിത (എ.യു.പി. സ്കൂള്‍ പൂക്കോട്ടുംപാടം), നിഖില്‍ (കാനഡ), മരുമകന്: പ്രശാന്ത് (നിലമ്പൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്) ശവസംസ്കാരം പിന്നീട്.
RECENT NEWS

പട്ടിണി പാവങ്ങൾ കളി കാണാൻ എത്തുമോ? കേരളം ഇനി രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുന്നതിന് വിവാദങ്ങൾ തടസം
മലപ്പുറം: അപ്രധാനമായ ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ഏകദിനത്തിലും സ്റ്റേഡിയം നിറഞ്ഞ് കാണികൾ എത്തിയതോടെ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിലെ കാണികളുടെ അഭാവം വീണ്ടും ചർച്ചയാകുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര [...]