ലോക ബാഡ്മിന്റണ്‍ കിരീടം നേടിയ പി.വി.സിന്ധുവിന്റെ നേട്ടത്തില്‍ മലപ്പുറത്ത് ആഹ്ലാദം

മലപ്പുറം: ബേസിലില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പില്‍ ചരിത്ര വിജയം നേടി ചാമ്പ്യയായ പി.വി.സിന്ധുവിന്റെ നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യൂത്ത്‌സ് കിഴക്കേതല ക്ലബിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് മധുരവിതരണം നടത്തി.
റഹ് മാന്‍ ഉപ്പൂടന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
മുസ്തഫ പള്ളിത്തൊടി അധ്യക്ഷത വഹിച്ചു.
ഷൗക്കത്ത് ഉപ്പൂടന്‍, സമിര്‍ പണ്ടാറക്കല്‍, നൗ ഷാദ് മാസ്റ്റര്‍, സാഹിര്‍ പന്തക്കലകത്ത്, ടി.കെ.സമീര്‍, സച്ചിന്‍ പണിക്കര്‍, ബാബു ഷഹ്നാദ്, അഫ്‌സല്‍ വരിക്കോടന്‍, നൗഫല്‍ കുട്ടശേരി, പി.കെ.ഫൈസല്‍, നജീബ് കാവുങ്ങല്‍ എന്നിവര്‍ സംസാരിച്ചു

Sharing is caring!