താനൂരിനെ മലപ്പുറം ജില്ലയിലെ പ്ലാന്‍ സിറ്റിയാക്കിമാറ്റും: വി.അബ്ദുറഹിമാന്‍ എം.എല്‍.എ

താനൂരിനെ മലപ്പുറം  ജില്ലയിലെ പ്ലാന്‍ സിറ്റിയാക്കിമാറ്റും: വി.അബ്ദുറഹിമാന്‍ എം.എല്‍.എ

താനൂര്‍: മലപ്പുറം ജില്ലയിലെ പ്ലാന്‍ സിറ്റിയാക്കി താനൂരിനെ മാറ്റുന്നതിന്നുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്നും രാഷ്ര്ടിയത്തിന് അതീതമായി കാര്യങ്ങളെ കാണണമെന്നും നഗരസഭയുടെ പങ്ക് ഇക്കാര്യത്തില്‍ ഏറെ വലുതാണെന്നും വി. അബ്ദുറഹ്മാന്‍ എം.എല്‍.എ പറഞ്ഞു. താനൂര്‍ മണ്ഡലത്തില്‍ പൂര്‍ണമായും റബ്ബറൈസ് ചെയ്യാന്‍ ബാക്കിയുള്ളത് ടിപ്പു സുല്‍ത്താന്‍ റോഡാണ്. തീരദേശ ഹൈവേ വിഭാവനം ചെയ്യുന്ന ഈ റോഡിന്റെ ഒട്ടുപുറം മുതല്‍ താനൂര്‍ ഗവ. ആശുപത്രി വരെയുള്ള ഭാഗത്തിന്റെ പ്രവര്‍ത്തിക്ക് ഇരുപത്തി ആറരക്കേടി അനുവദിച്ചതായും വാഴക്ക തെരു അങ്ങാടി നിലനിര്‍ത്തി മൂന്ന് പള്ളി വരെ ഫ്‌ലൈ ഓവര്‍ നിര്‍മിക്കുമെന്നും അതോടെ മലബാറിലെ ആദ്യത്തെ എലിവേറ്റഡ് റോഡായി ഇത് മാറുമെന്നും എം.എല്‍.എ പറഞ്ഞു. ഓലപ്പീടികയില്‍ നടന്ന ഓലപ്പീടിക-കുന്നുപ്പുറം റോഡിന്റെ പ്രവര്‍ത്തി ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ. സുബൈദ അധ്യക്ഷത വഹിച്ചു. മൂന്നു കോടി രൂപ ചിലവില്‍ മൂന്നര കിലോമീറ്റര്‍ ദുരത്തിലാണ് വീതി കൂട്ടി റബ്ബറൈസ് ചെയ്യുന്നത്. വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ് അഷറഫ് , നഗരസഭാ കൗണ്‍സിലര്‍മരായ ഫൗസിയ, ഫാത്തിമ, ഗിരിജ, വള്ളി, നഫീസ, വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. അനില്‍കുമാര്‍, അനില്‍ പ്രസാദ്, സുബ്രമണ്യന്‍, വിജയകുമാര്‍, മേപ്പുറത്ത് ഹംസു, സിദ്ധീഖ്, പച്ചേരി അപ്പു പ്രസംഗിച്ചു.
അസി. എക്‌സിക്യട്ടീവ് എന്‍ഞ്ചിനിയര്‍ കെ. അബ്ദുല്‍ അസീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഗീത, എം.പി. അബ്ദുള്ള പ്രസംഗിച്ചു.

Sharing is caring!