മന്ത്രി ജലീലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
വളാഞ്ചേരി: ബാലിക പീഡകനെ സംരക്ഷിച്ച മന്ത്രി കെ.ടി.ജലീലിനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കുക, പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുക, കേസ് ഒതുക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊന്നാനിപാര്‍ലമെന്റ് മണ്ഡം യു.ഡി.വൈ എഫിന്റെ ആഭിമുഖ്യത്തില്‍ മന്ത്രി കെ.ടി.ജലീലിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.
കാവുംപുറത്ത്നിന്നും ആരംഭിച്ച മാര്‍ച്ച് മീമ്പാറയിലുള്ള മന്ത്രി വസതിക്ക് സമീപം പോലിസ് തടഞ്ഞു. മാര്‍ച്ച് കെ.എം ഷാജി എം.എല്‍.എ
ഉദ്ഘാടനം ചെയ്തു. മാന്യതയുടെ ചെറിയ അംശം ബാക്കി ഉണ്ടെങ്കില്‍ മന്ത്രി രാജിവെക്കുകയും സ്വതന്ത്രമായ അന്വേഷണത്തിന്
തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപെട്ടു. പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ധേഹം പറഞ്ഞു.യു.ഡി.വൈ. എഫ് പാര്‍ലിമെന്റ്മണ്ഡലം പ്രസിഡന്റ് നാസര്‍ പൊട്ടച്ചോല അദ്ധ്യക്ഷനായി.വി.ടി.ബല്‍റാം എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ.ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് വി.വി പ്രകാശ്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഇഫ്തികാറുദ്ധീന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബുല്‍ ഗഫൂര്‍, വി.ടി സു ബൈര്‍ തങ്ങള്‍, അഡ്വ.സിദ്ധീഖ് പന്താവൂര്‍, വി.കെ.എം.ഷാഫി പ്രസംഗിച്ചു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]