വളാഞ്ചേരി എല്‍.ഡി.എഫ് കൗണ്‍സിലറുടെ ബാലികാപീഡനം, കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മന്ത്രിജലീലിനും പോലീസിനുമെതിരെ ബാലവകാശ കമ്മീഷനും ഡി.ജി.പിക്കും കെ.എസ്.യുവിന്റെ പരാതി

വളാഞ്ചേരി എല്‍.ഡി.എഫ്  കൗണ്‍സിലറുടെ ബാലികാപീഡനം,   കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മന്ത്രിജലീലിനും പോലീസിനുമെതിരെ ബാലവകാശ കമ്മീഷനും ഡി.ജി.പിക്കും കെ.എസ്.യുവിന്റെ പരാതി

എടപ്പാള്‍: വളാഞ്ചേരിയില്‍ ഇടത് നഗരസഭാ കൗണ്‍സിലര്‍ പ്രതിയായ ബാലിക പീഡന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, മന്ത്രിയുടെയും കേസ് അട്ടിമറിയ്ക്കാന്‍ ഭീഷണിപ്പെടുത്തിയതായി ആരോപിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി. റംഷാദ് ബാലാവകാശ കമ്മീഷനും കേരള പോലീസ് മേധാവിയ്ക്കും പരാതി നല്‍കി. 16 വയസുകാരിയുടെ നീതി ഉറപ്പ് വരുത്തണം എന്നും അദേഹം ആവശ്യപ്പെട്ടു. മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഞായറാഴിച്ച അദ്ദേഹത്തിന്റെ വളാഞ്ചേരിയിലെ വസതിയിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ്സും യൂത്ത് ലീഗും സംയുക്തമായി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ചില്‍ എം.എല്‍.എ മാരായ കെ.എം ഷാജി, വി.ടി.ബല്‍റാം പങ്കെടുക്കും.

Sharing is caring!