നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഗള്‍ഫില്‍ ഇരിക്കപ്പൊറുതിയില്ലാത്ത പ്രവാസികള്‍

ഷരീഫ് കോട്ടക്കല്‍
നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഗള്‍ഫില്‍ ഇരിക്കപ്പൊറുതിയില്ലാത്ത പ്രവാസികള്‍

ദോഹ: നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വോട്ട് കിട്ടാത്ത സങ്കടം മനസ്സില്‍ അവശേഷിക്കെ. ജോലി കഴിഞ്ഞു എത്തിയ ശേഷം തെരഞ്ഞെടുപ്പ് ചര്‍ച്ചക്കായിരിക്കും ഇനിയുള്ള ദിവസങ്ങള്‍
ദോഹയിലെ സനായ ഏരിയയിലെ റൂമുകളില്‍ ചെന്നാല്‍ നമുക്ക് കാണാം
തെരഞ്ഞെടുപ്പ് ചര്‍ച്ച. വടകര ലോകസഭ മണ്ഡലം തിരിച്ചു പിടിക്കാനുറച്ചു ചര്‍ച്ചയില്‍ സജീവമാവുകയാണ് വടകര മണ്ഡലത്തിലുള്ളവര്‍
കടകളില്‍ ജോലി ചെയ്യുന്നവരായത് കൊണ്ട് കടകളില്‍ ചര്‍ച്ചക്ക് സമയം കിട്ടില്ല അത് കൊണ്ട് തന്നെ രാത്രി 10.30.ന് കട പൂട്ടി വന്ന് ഒമ്പതങ്ങ സംഘം ചര്‍ച്ചക്കിരിക്കും ആ ചര്‍ച്ച ചില സമയം മൂന്ന് മണി വരെ നീളും
സോഷ്യല്‍മീഡിയകളിലൂടെ നിയമത്തെ മറികടക്കാത്ത വിധത്തിലുള്ള പ്രചാരണങ്ങളാണ് ഇവിടെ നിന്നുയരുന്നത്.
താമസകേന്ദ്രങ്ങളില്‍ നാലാളുകള്‍ കൂടുന്ന ഭാഗങ്ങളിലും തെരഞ്ഞെടുപ്പ് മിതമായ രീതിയില്‍ ചര്‍ച്ചയാവുന്നു
മറ്റു സംസ്ഥാനക്കാരും തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ പോര് മുറുകുന്നുണ്ട്
ദോഹയില്‍ കഴിഞ്ഞ ദിവസം ഒരു റൂമില്‍ വടകര ലോകസഭ മണ്ഡലത്തില്‍ ഉള്ള തേങ്കാലില്‍ റഹൂഫ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും വിജയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി എന്ന നിലയില്‍ ഒന്നും ചെയ്തിട്ടില്ല അത് കൊണ്ട് തന്നെ ഇവിടെ ഇടത് സ്ഥാനാര്‍ഥി ജയരാജന്‍ തന്നെ ജയിക്കുമെന്ന് ഉറച്ചു പറയുകയാണ് റഹൂഫ്. എം പി വീരേന്ദ്രകുമാറിന്റെ നേതൃത്തിലുള്ള ലോക്താന്ത്രിക് ജനതാദള്‍ ഇടതിനൊപ്പമെത്തിയത് ഇടതിന് നേട്ടമാകുമെന്നാണ് സുവാസും സിതേഷും പറയുന്നത്
കോണ്‍ഗ്രസ്‌കാരനായ അതുലും ലീഗുകാരായ നവാഫും യെഹ്യയും ഒരു പാര്‍ട്ടിയോടും താല്പര്യമില്ലാത്ത റസാഖും അര്‍ഷാദും പറയുന്നത് യു ഡി എഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് വടകര മണ്ഡലത്തില്‍ ബി ജെ പി ക്ക് കാര്യമായി ഒന്നുമില്ലെങ്കിലും കഴിഞ്ഞ തവണതേത്ക്കാള്‍ വോട്ട് നേടാനാവുമെന്നാണ് രാജേഷ് പറയുന്നത്
രണ്ടര കോടിയിലധികം ഇന്ത്യക്കാര്‍ വിദേശങ്ങളില്‍ ഉണ്ടെങ്കിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന വേളയില്‍ ആരെയും കാണാറില്ല എന്ന് നവാഫ് പറഞ്ഞു
ദുബായില്‍ നിന്നും എല്ലാ തെരഞ്ഞെടുപ്പ് സമയത്തും കെ എം സി സി യുടെ പ്രവര്‍ത്തകര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ വോട്ട് ചെയ്യുവാനായി നാട്ടിലേക്ക് പോവാറുണ്ട് ചാര്‍ട്ടേഡ് ചെയ്തില്ലെങ്കിലും ജയരാജനെ പാര്‍ലിമെന്റില്‍ എത്തിക്കാന്‍ ഒരു കൂട്ടം പയ്യോളിക്കാര്‍ വോട്ടിന്റെ മുന്നോടിയായി നാട്ടിലേക്ക് പറക്കാനൊരുങ്ങുകയാണ് റഹൂഫും സംഘവും

Sharing is caring!