മഹല്ലുകള്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണം: പാണക്കാട് റശീദലി തങ്ങള്‍

മഹല്ലുകള്‍ ക്രിയാത്മകമായ  ഇടപെടലുകള്‍ നടത്തണം:  പാണക്കാട് റശീദലി തങ്ങള്‍

തേഞ്ഞിപ്പലം: സാമൂഹികോന്നതിക്കായി മഹല്ലുകള്‍ ക്രിയാത്മകമായി ഇടപെടണമെന്ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. മഹല്ലുകള്‍ സമൂഹത്തിന്റെ യഥാര്‍ത്ഥ ശക്തികേന്ദ്രങ്ങളാണെന്നും അവ ശാക്തീകരിക്കുക വഴി സാമൂഹിക നന്മ പുലരുമെന്നും അദ്ദേഹം പ്രസ്താവിച്ചു. മന്‍ഹജ് പതിനഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്‍ഹജ് വര്‍ക്കിംങ് പ്രിന്‍സിപ്പാള്‍ നൗഫല്‍ ഹുദവി തിരുവള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവാചകന്‍; ജീവിതം,വഫാത്ത് എന്ന വിഷയത്തില്‍ അന്‍വറലി ഹുദവി പുളിയക്കോട് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. റാശിദ് ഹുദവി കൊടുവള്ളി, അലവി ഹാജി പൈങ്ങോട്ടൂര്‍, മുജീബ് റഹ്മാന്‍,
മന്‍ഹജ് അലുംനി കൂട്ടായ്മ വൈസ് പ്രസിഡന്റ് ഇംതിയാസ് ഹുദവി പുല്ലിപ്പറമ്പ് സംസാരിച്ചു.

സമ്മേളനത്തിന്റെ സമാപന ദിനമായ ഇന്ന് രണ്ട് മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമം നടക്കും. വൈകിട്ട് ഏഴിന് അരങ്ങേറുന്ന സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്്ലിയാര്‍, ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, വി കെ സി മമ്മദ്കോയ എം.എല്‍.എ, കാലിക്കറ്റ് വൈസ് ചാന്സ്ലര്‍ കെ മുഹമ്മദ് ബഷീര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എ കെ അബ്ദുറഹ്മാന്‍ തുടങ്ങിയ മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.

Sharing is caring!