സഹായംതേടി മന്ത്രി ജലീലിനെ കാണാനെത്തിയ നീലിയമ്മ മന്ത്രി വാഹനത്തില്‍ സവാരി നടത്തി

സഹായംതേടി മന്ത്രി ജലീലിനെ  കാണാനെത്തിയ നീലിയമ്മ മന്ത്രി വാഹനത്തില്‍ സവാരി നടത്തി

കുറ്റിപ്പുറം: അയങ്കലം സ്വദേശി വെളുത്തേടത്ത്പടി നീലി വളാഞ്ചേരി കാവുംപുറത്ത് മന്ത്രി കെ ടി ജലീലിന്റെ വീട്ടിലെത്തിയത് ഒരു സഹായം ചോദിച്ചാണ്. നൂറുകണക്കിന് ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് വീട്ടിലെത്തി കാര്യങ്ങള്‍ അവതരിപ്പിച്ച് മടങ്ങാറാണ് പതിവ്. അങ്ങനെ ഒരു സഹായ അഭ്യര്‍ഥനയുമായാണ് നീലിയും ശനിയാഴ്ച രാവിലെ മന്ത്രി കെ ടി ജലീലിന്റെ കാവുംപുറത്തെ വീട്ടിലെത്തിയത്. നീലിയമ്മ മന്ത്രിയെ കണ്ടു. തന്റെ ആവശ്യങ്ങള്‍ പറഞ്ഞു. മന്ത്രി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എല്ലാം ശ്രദ്ധാപൂര്‍വംകേട്ടു. എല്ലാം ശരിയാക്കാമെന്ന് ഉറപ്പുകൊടുത്തു. ഇനി എങ്ങോട്ടെക്കെന്നായി മന്ത്രി. അയങ്കലത്ത് വീട്ടിലേക്കാണെന്ന് നീലിയമ്മ പറഞ്ഞു. താനും അതുവഴിയാണെന്നും കൂടെ വരാമെന്നും മന്ത്രി പറഞ്ഞു. ആദ്യം ഒന്നുമടിച്ചെങ്കിലും മന്ത്രി വീണ്ടും ക്ഷണിച്ചപ്പോള്‍ കേരള സ്റ്റേറ്റ് 20ാം നമ്പര്‍ വാഹനത്തിലായി നീലിയമ്മയുടെ യാത്ര. കിലോമീറ്ററുകള്‍ മന്ത്രിക്കൊപ്പം യാത്രചെയ്താണ് നീലിയമ്മ അയങ്കലത്ത് തന്റെ വീട്ടിലെത്തിയത്.

Sharing is caring!