തിരൂരിലെ അഭിഭാഷകന്‍ റോഡില്‍ കുഴഞ്ഞ് വീണു മരിച്ചു

തിരൂര്‍: കുട്ടികളെ സ്‌കൂള്‍ ബസില്‍ കയറ്റി അയക്കാന്‍ വന്ന അഭിഭാഷകന്‍ റോഡില്‍ കുഴഞ്ഞ് വീണു മരിച്ചു. തിരൂര്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന നമ്പയില്‍ ഗോപിനാഥനാണ്(63) ആണ് മരിച്ചത്. അരിക്കാഞ്ചിറ സ്വദേശിയായ ഗോപിനാഥന്‍ കുടുംബ സമേതം തിരൂര്‍ കെ.ജി.പിയില്‍ വാടക വീട്ടിലായിരുന്നു താമസം. ഇന്നലെ രാവിലെ എട്ടരയോടെയാണ് കുട്ടികളെ സ്‌കൂളിലേക്ക് യാത്രയാക്കാന്‍ റോഡിലെത്തിയത്. ഉടനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അരിക്കാഞ്ചിറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ഷൈനി (അധ്യാപിക). മക്കള്‍: അനഘ, ശിവദ.

Sharing is caring!