പള്ളിയിലേക്ക് പോകുംവഴി അജ്ഞാത വാഹനം ഇടിച്ച് മുസ്‌ലിയാര്‍ മരിച്ചു

തിരൂരങ്ങാടി: അജ്ഞാത വാഹനം തട്ടി പരിക്കേറ്റയാള്‍ മരിച്ചു. പുകയൂര്‍ കുന്നത്ത് കരുവന്‍കുന്നന്‍ മൊയ്തീന്‍ മുസ് ലിയാര്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മഗ്‌രിബ് നിസ്‌കാരത്തിന്നായി വീട്ടില്‍ നിന്നും കുന്നത്ത് ജുമാ മസ്ജിദിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. വാഹനം നിര്‍ത്താതെ പോയി.

പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഇന്നലെ മരിക്കുകയായിരുന്നു. മയ്യിത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴം പുകയൂര്‍ കുന്നത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും

ഭാര്യ: ഖദീജ
മക്കള്‍: ഫത്ഹുഹുദ്ദീന്‍
സുഫൈറ, സുഹൈല, മുര്‍ശിദ
മരുമക്കള്‍: നാസര്‍ ഫൈസി (ഊരകം), അമീന്‍ ദാരിമി (പാണമ്പ, )അബ്ദുല്ല സഅദി(വലിയോറ), ശമീമ (ദേവതിയാല്‍ )
അപകടം വരുത്തിയ വാഹനം കണ്ടെത്തുന്നതിന് അന്വേഷണം നടക്കുന്നതായി തിരൂരങ്ങാടി പോലീസ് അറിയിച്ചു.

Sharing is caring!