ഈവര്‍ഷം കരിപ്പൂര്‍ വഴി ഹജിന് പോകാം, ഉറപ്പ് നല്‍കിയത് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസിക്ക്

ഈവര്‍ഷം കരിപ്പൂര്‍ വഴി ഹജിന് പോകാം,  ഉറപ്പ് നല്‍കിയത് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസിക്ക്

കരിപ്പൂര്‍: ഈ വര്‍ഷം കരിപ്പൂരും,നെടുമ്പാശ്ശേരിയും
ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ്. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം യാത്രക്കായി കരിപ്പൂരോ,നെടുമ്പാശ്ശേരിയോ തെരഞ്ഞെടുക്കാന്‍ അവസരം.ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷയിലാണ് ഹജ്ജ് യാത്രക്ക് തീര്‍ത്ഥാടകന് കരിപ്പൂര്‍ വിമാനത്താവളവും,നെടുമ്പാശ്ശേരി വിമാനത്താവളവും തെരഞ്ഞെടുക്കാമെന്ന് ഉള്‍പ്പെടുത്തിയത്.ഹാജിമാര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലം അപേക്ഷയില്‍ രേഖപ്പെടുത്തിയാല്‍മതി.ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ ഈ മാസം 18 മുതല്‍ സ്വീകരിക്കും.

കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്ഥിരം ഹജ്ജ് ട്രെയിനിങ്ങ് സെന്റര്‍ ആക്കാനുളള നടപടികളും ആരംഭിച്ചുവരികയാണ്.സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി,കോഡിനേറ്റര്‍ എന്‍.പി.ഷാജഹാന്‍ എന്നിവര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ.ഡോ.മഖ്‌സൂദ് അഹമ്മദ് ഖാന്‍,ഡെപ്യൂട്ടി സി.ഇ.ഒ.സയീദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പു നല്‍കിയത്.

Sharing is caring!