എച്ച്.വണ്‍.എന്‍.വണ്‍ പനിബാധിച്ച് മലപ്പുറത്തെ അധ്യാപിക മരിച്ചു

എച്ച്.വണ്‍.എന്‍.വണ്‍ പനിബാധിച്ച് മലപ്പുറത്തെ അധ്യാപിക മരിച്ചു

മങ്കട: എച്ച്.വണ്‍.എന്‍.വണ്‍ പനിബാധിച്ച് യു.പി സ്‌കൂള്‍ അധ്യാപിക മരിച്ചു. വടക്കാങ്ങര തടത്തില്‍ കുണ്ട് എം.പി.ജി യു.പി സ്‌കൂള്‍ അധ്യാപികയും മങ്കട കൂട്ടില്‍ റോഡില്‍ യത്തീംഖാനക്ക് സമീപം വട്ടപ്പറമ്പില്‍ റഫീഖിന്റെ ഭാര്യയുമായ പുള്ളേക്കന്‍ തൊടി സുലൈഖാബി(44) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ന്യൂമോണിയ രോഗ ലക്ഷങ്ങളോടെ മങ്കട സാമൂഹികാരോഗ്യ കേന്ദ്ര ചികിത്സ തേടിയ ഇവര്‍ പിന്നീട് പെരിന്തല്‍മണ്ണയിലും കോഴിക്കോടും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. കഴിഞ്ഞ 17നാണ് എച്ച്.വണ്‍.എന്‍.വണ്‍ രോഗം സ്ഥിതീകരിച്ചത്. പ്രത്രേക തരം ന്യൂമോണിയക്ക് കാരണമാവുന്ന എം.ആര്‍.എസ്.എ ബാക്ടീരയയുടെ സാന്നിധ്യവും ഇവരില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ.ാണ് മരണപ്പെട്ടത്. ആരോഗ്യ വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ മങ്കട മഹല്ല് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. പ്രദേശത്ത് ആരോഗ്യ വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. പ്രദേശത്ത് നിന്നും പനി ബാധിതരുണ്ടെങ്കില്‍ ഉടന്‍ മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും മങ്കട ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ അബ്ദുള്ള മണിമ അറിയിച്ചു. പിതാവ്: പരേതനായ പുള്ളേക്കന്‍തൊടി ഉണ്ണീന്‍, മതാവ്: മറിയം. മക്കള്‍: നിഹാല(വിദ്യാര്‍ഥി, യൂണിവേയ്‌സല്‍ കോട്ടക്കല്‍), നാജിദ(അല്‍അമീന്‍ സ്‌കൂള്‍, മങ്കട) നിഹാദ്(അല്‍ഫിത്ത്‌റ, അരിപ്ര) സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, ഉമ്മര്‍, ഇബ്രാഹിം, ബഷീര്‍, ഹലീമ.

Sharing is caring!