പി.കെ ബഷീര്‍ എം.എല്‍.എയുടെ ഭീഷണി പ്രസംഗം, യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി

മലപ്പുറം: മലപ്പുറത്ത് 2008ല്‍ ഭീഷണി സ്വരത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ പി.കെ. ബഷീര്‍ എംഎല്‍എക്കെതിരായ കേസ് തുടരും. കേസ് പിന്‍വലിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിക്കാന്‍ മജിസ്ട്രേറ്റ് കോടതിക്കു നിര്‍ദേശം നല്കി. അപേക്ഷ മജിസ്ട്രേറ്റ് സ്വതന്ത്രബുദ്ധിയോടെ പരിഗണിക്കണം. സര്‍ക്കാര്‍ അഭിഭാഷകന് സര്‍ക്കാരിന്റെ പോസ്റ്റ് ഓഫിസ് ആകരുതെന്നും സുപ്രീംകോടതി പറഞ്ഞു.
സ്കൂള്‍ അധ്യാപകനായ ജയിംസ് അഗസ്റ്റിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവു നല്‍കുന്നവരുടെ കാലു വെട്ടുമെന്നായിരുന്നു ബഷീറിന്റെ പ്രസംഗം. 2008 നവംബര്‍ 27നു മലപ്പുറം എടവണ്ണ പൊലീസാണു കേസെടുത്തത്. പിന്നീട് 2001ല്‍ സ്വമേധയാ എടുത്ത കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ മലപ്പുറം സ്വദേശി കുളക്കാടന്‍ കെ. അബ്ദുല്‍ വഹാബ്, കാക്കനാട് സ്വദേശി എം.എന്‍. ഗിരി എന്നിവര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ [...]