കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ദൗത്യത്തിന്റെ നേതൃനിരയില്‍ മലപ്പുറത്തുകാരന്‍

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ദൗത്യത്തിന്റെ നേതൃനിരയില്‍ മലപ്പുറത്തുകാരന്‍

പെരിന്തല്‍മണ്ണ: വെള്ളപ്പൊക്ക ദുരിതാശ്വാസ ദൗത്യ പ്രവര്‍ത്തങ്ങള്‍ക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം, വെള്ളം ഉള്‍പ്പെടെയുള്ള അത്യാവശ്യ വസ്തുക്കള്‍ എത്തിച്ചത് കേരള സേ്റ്ററ്റ് ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് ദാമോദര്‍ അവണൂരിന്റെ ഏകോപന പ്രവര്‍ത്തനത്തിലൂടെ. വ്യവസായ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് പ്രളയബാധിത മേഖലളില്‍ അത്യാവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ ആനമങ്ങാട് സ്വദേശിയായ ദാമോദര്‍ അവണൂര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ആനമങ്ങാട്ടെ തന്റെ ഓഫീസിലിരുന്ന് വാട്‌സാപ്പിലൂടെയും സമൂഹമാധ്യമത്തിലൂടെയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതബാധിത പ്രദേശങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നിവിടങ്ങളിലേക്കുമുള്ള മരുന്ന് ഭക്ഷണം ഉള്‍പെടെയുള്ള അത്യാവശ്യ സാധനങ്ങള്‍ എത്തിക്കുന്ന ദൗത്യം ഏറ്റെടുക്കാന്‍ ഓഗസ്റ്റ് 16നാണ് വ്യവസായ മന്ത്രാലയം ദാമോദര്‍ അവണൂരിനോട് ആവശ്യപ്പട്ടത്. വ്യവസായ മന്ത്രാലയം പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ.എളങ്കോവന്‍, സെക്രട്ടറി സഞ്ജയ്, കോള്‍ കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഡോ. ബീന ഡയറക്ടര്‍ കെ.ബിജു എന്നിവരാണ് ദാമോദര്‍ അവണൂരിനെ ചുമതലപ്പെടുത്തിയത്. കേരള സേ്റ്ററ്റ് സ്മാള്‍ ഇന്റെസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മരുന്നു നിര്‍മ്മാണ കമ്പനിയായ ആനമങ്ങട് ചേതനാ ഫാര്‍മസ്യൂട്ടിക്കല്‍സിന്റ ഡയറക്ടറും ലോഹ ശില്‍പിയുടെ മാനേജിംഗ് ഡയറക്ടറുമാണ് ദാമോദര്‍ അവണൂര്‍. ആനമങ്ങാട്ടെ ഓഫീസിലിരുന്നാണ് ദാമോദരന്‍ പ്രര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.എല്ലാ ജില്ലകളിലെയും ചെറുകിട വ്യവസായ സംഘടനാ ഭാരവാഹികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍.ആഗസ്റ്റ് 17ന് വയനാട് പാലക്കാട് തൃശൂര്‍ എറണാംകുളം ഇടുക്കി ജില്ലകളില്‍ ഇരുപതിനായിരം പേര്‍ക്ക് ഭക്ഷണമെത്തിച്ചു.പ്രളയം കാരണം എറണാകുളത്തെ പെപ്‌സികോ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ കഞ്ചിക്കോട് നിന്നും വിവിധ ജില്ലകളിലെ ക്യാമ്പുകളില്‍ കുപ്പി വെള്ളമെത്തിച്ചു. എറണാകുളത്ത് നിന്ന് പത്തനംതിട്ടയിലേക്ക് 10000 മെഴുക് തിരികള്‍ എത്തിച്ചു. ഗതാഗതവും വാര്‍ത്താവിനിമയ ബന്ധവും താറുമാറായി നെല്ലിയാംപതിയില്‍ ഒറ്റപെട്ടവര്‍ക്ക് ആവശ്യമരുന്നുകള്‍ എത്തിച്ചു. വൈദ്യൂതി തകരാറിലായ ഭാഗങ്ങളില്‍ മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന പെന്‍ലൈറ്റ് ബാറ്ററി മൊബൈല്‍ പവന്‍ ബാങ്കുകള്‍ തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചത് ദാമോദര്‍ അവണൂര്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു. ദുരിത ബാധിത മേഖലയില്‍, പ്രവര്‍ത്തനം തുടരുന്ന പോലീസുകാര്‍ക്ക് ചുരുങ്ങിയ സമയം കൊണ്ട് 2000ടീ ഷര്‍ട്ടുകള്‍ എത്തിച്ചു. സിവില്‍ ഡ്രസിലല്ലാതെ പ്രവര്‍ത്തന രംഗത്തുള്ള പോലീസുകാര്‍ക്കാണിത്. പോലീസുകാരെന്ന വ്യാജേന വീടുകളില്‍ ആളുകള്‍ കയറുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എന്ന് പ്രിന്റ് ചെയ്ത നീല നിറത്തിലുള്ള ടീഷര്‍ട്ട് തയ്യാറാക്കിയത്. ഇങ്ങിനെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ദാമോദര്‍ അവണൂര്‍ നേതൃത്വം നല്‍കി വരുന്നത്.ഓരോ ജില്ലയിലെയും ചെറുകിട വ്യവസായികളും കര്‍മ്മ നിരതരായി രംഗത്തുണ്ട്. സര്‍ക്കാറിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ രക്ഷാ ദൗത്യ പ്രവര്‍ത്തനത്ത നത്തില്‍ പങ്കാളിയാവാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ദാമോദര്‍ അവണൂര്‍.

Sharing is caring!