മലപ്പുറം നേരിടുന്നു, ഒന്നിച്ചു നിന്ന്, അഭിമാനമുണ്ടെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം നേരിടുന്നു, ഒന്നിച്ചു നിന്ന്, അഭിമാനമുണ്ടെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയിലെ മഴക്കാല ദുരിതാശ്വാസ ക്യാംപിലേക്ക് ഒഴുകുന്നത് നൂറു കണക്കിന് ആളുകള്‍. സാമ്പത്തികമായും, അവശ്യ സാധനങ്ങളായും ഒട്ടേറെ പേരാണ് മലപ്പുറം കലക്ട്രേറ്റില്‍ ഒരുക്കിയിരിക്കുന്ന ദുരിതാശ്വാസ സഹായങ്ങള്‍ കേന്ദ്രീകരിക്കുന്ന ക്യാംപിലേക്ക് എത്തുന്നത്. മലപ്പുറത്തെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായാണ് ദുരിതത്തെ നേരിടുന്നതെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു.

പണമായും, ചെക്കായുംമെല്ലാം സാമ്പത്തിക സഹായം നല്‍കുന്നവര്‍ ഒട്ടേറെ പേര്‍ ദിവസവും കലക്ട്രേറ്റില്‍ വന്നു പോകുന്നുണ്ട്. ഇന്ന് ഞായറാഴ്ച ദിനവും ഒട്ടേറെ പേരാണ് സഹായവുമായെത്തുന്നത്.

കലക്ട്രേറ്റിലെ കളക്ഷന്‍ സെന്ററില്‍ നിന്നാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങള്‍ എത്തുന്നത്. നേരിട്ട് ക്യാംപുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത് നിരുല്‍സാഹപ്പെടുത്തുകയാണ്. നേരിട്ട് എത്തിക്കുമ്പോള്‍ പലയിടത്തും ആവശ്യത്തിലേറെ സാധനങ്ങള്‍ എത്തുകയും, ചിലയിടത്ത് ഒട്ടും ലഭിക്കാതെ വരികയും ചെയ്യുന്നു.

ജില്ലയില്‍ ആവശ്യത്തിന് വളണ്ടിയര്‍മാരും, സഹായവും ലഭിക്കുന്നുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് ജില്ലയിലെ വളണ്ടിയര്‍മാരും, ജനങ്ങളും നടത്തുന്നത്.

Sharing is caring!