കാലവര്‍ഷം; മലപ്പുറം ജില്ലയിലെ മരണം 46ആയി

മലപ്പുറം: മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നു ഈ വര്‍ഷം മെയ് 29 മുതല്‍ ഇതുവരെ (17.8.2018 വൈകീട്ട് അഞ്ച് മണി വരെ) ഏഴ് താലൂക്കുകളിലായി 46 പേരാണ് മരണപ്പെട്ടത്. കൂടുതല്‍ പേര് മരണപ്പെട്ടത് കൊണ്ടോട്ടിയിലാണ്. 13 പേരാണ് ഇവിടെ മരണപ്പെട്ടത്. തിരൂര്‍ 3, നിലമ്പൂര്‍ 12, ഏറനാട് 12, തിരൂരങ്ങാടി 1, പെരിന്തല്‍മണ്ണ 3, പൊന്നാനി 2, എിങ്ങനെയാണ് മരണപ്പെട്ടത്. രണ്ടു പേരെ കാണാതാവുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2008.08 മില്ലീമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. ഇന്നലെ 73.86 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
110 വീടുകള്‍ പൂര്‍ണ്ണമായും 1459 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 419.3 ലക്ഷം രൂപയുടെ നഷ്ടം ഈയനത്തില്‍ കണക്കാക്കുന്നു. 4522.04 ഹെക്ടറിലാണ് കൃഷി നാശമുണ്ടായത്. 10676.40315 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. 17 പശുക്കളും 22 ആടുകളും 5183 താറാവുകളും 7842 കാട,കോഴിയും ഉള്‍പ്പെടെയുള്ളവക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. 68 ബോട്ടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. 10.5 കോടിയാണ് നഷ്ടം കണക്കാക്കുന്നത്.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]