മഴക്കാല ദുരന്തം നേരിടാന്‍ പാര്‍ട്ടി ഒന്നടങ്കം മുന്നിട്ടിറങ്ങും: മുസ്ലിം ലീഗ്‌

മഴക്കാല ദുരന്തം നേരിടാന്‍ പാര്‍ട്ടി ഒന്നടങ്കം മുന്നിട്ടിറങ്ങും: മുസ്ലിം ലീഗ്‌

മലപ്പുറം: മഴക്കാല ദുരിതാശ്വാസത്തിന് പാര്‍ട്ടി ഒന്നടങ്കം മുന്നിട്ടിറങ്ങാന്‍ മുസ്ലിം ലീഗ് തീരുമാനം. ഇന്ന് മലപ്പുറത്ത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് അടിയന്തിര സെക്രട്ടേറിയേറ്റ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മഴക്കാലം ദുരിതം നേരിടുന്ന വിവിധ ജില്ലകളില്‍ പോഷക സംഘടനകള്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുതിര്‍ന്ന നേതാക്കളുടെ മേല്‍നോട്ടത്തില്‍ ഏകോപിപ്പിച്ച് മുന്നോട്ട് പോകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിയുടെ എല്ലാ മെഷീനറികളും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗിന്റെ വിവിധ പോഷക സംഘടനകള്‍ കുട്ടനാട്ടിലും, ഇടുക്കിയിലുമെല്ലാം ദുരിതാശ്വാസ രംഗത്തുണ്ട്. യൂത്ത് ലീഗും സജീവമായി ദുരിതാശ്വാസത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. ജനകീയ സഹകരണത്തോടെയെ ഈ ദുരിതത്തെ അതിജീവിക്കാനാകൂവെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി.

Sharing is caring!