കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള എല്ലാ ഉത്തരവുകളും നല്‍കിയതായി കേന്ദ്രവ്യോമയാന മന്ത്രി

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള എല്ലാ ഉത്തരവുകളും  നല്‍കിയതായി കേന്ദ്രവ്യോമയാന മന്ത്രി

മലപ്പുറം: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള എല്ലാ ഉത്തരവുകളും നല്‍കി കഴിഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു യു.ഡി എഫ് എം പിമാരുടെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിനോട് വ്യക്തമാക്കി.
ഇത് സംബധിച്ച എല്ലാ നിര്‍ദ്ദേശങ്ങളും രേഖാമൂലം തന്നെ ഡി. ജി സി. എക്ക് നല്‍കി കഴിഞ്ഞുവെന്നും മന്ത്രി എം പിമാര്‍ക്ക് വിശദീകരിച്ചു.പാര്‍ര്‍ലമെന്റ് മന്ദിരത്തിലെ ചേംബറില്‍ വച്ചായിരുന്നു നിവേദക സംഘം സുരേഷ് പ്രഭുവിനെ കണ്ടത്.
കരിപ്പൂര്‍ വിമാനത്താവളം വിദേശ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിമാനത്താവളമാണെന്നും മന്ത്രി പറഞ്ഞു.
ഗള്‍ഫ് മലയാളികള്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥക്ക് നല്‍ക്കുന്ന വിദേശ നാണ്യ ശേഖരം ഏറെ വിലപ്പെട്ടതാണ്. ഈ വസ്തുത കൂടി കണക്കിലെടുത്താണ് മന്ത്രിയെന്ന നിലയില്‍ വ്യവസ്ഥകളില്‍ ഇളവ് നല്‍കി വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി നിര്‍ദ്ദേശം നല്‍കിയതെന്നും കേന്ദ്ര മന്ത്രി നിവേദക സംഘത്തെ അറിയിച്ചു.
പി. കെ കുഞ്ഞാലി കുട്ടി, എം കെ രാഘവന്‍, ഇ. ടി മുഹമദ് ബഷീര്‍, അബുദുള്‍ വാഹാബ് എന്നീ എം പിമാര്‍ക്ക് പുറമെ സാദിഖ് അലി തങ്ങളും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

Sharing is caring!