കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച

ശിഹാബുദ്ദീൻ ബാ അലവി

കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്. സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്.

പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്.
മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്.
മുഹമ്മദലി ശിഹാബ്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന തങ്ങള്‍കുടുംബം ശിഹാബുദ്ദീന്‍ ഗോത്രത്തില്‍പ്പെട്ടവരാണ്. വളപട്ടണത്ത് മരണപ്പെട്ട സയ്യിദ് അലി ശിഹാബുദ്ദീന്‍ എന്നവരാണ് ഈ ഗോത്രത്തില്‍ കേരളത്തിലെത്തിയ ആദ്യ വ്യക്തി. മുഹമ്മദ്‌നബിയുടെ 34-ാം തലമുറയില്‍പ്പെട്ട ഇദ്ദേഹം ഹിജ്‌റ വര്‍ഷം 1181ലാണ് കേരളത്തിലെത്തിയത്.

ചടങ്ങിനോടനുബന്ധിച്ച് വിവിധ പരിപാടികളാണ് നടന്നത്. പുസ്തക പ്രകാശനം, ഡോക്യുമെന്ററി പ്രദർശനം, സിൽസില അവതരണം, ആദരിക്കൽ, ഐസ് ബ്രെയ്കിംഗ്, അവാർഡ് ദാനം, ഹജ്ജ് യാത്രയയപ്പ്, തുടങ്ങി വിവിധ പരിപാടികൾ നടന്നു.
അഹ്മദ് ഹുസൈൻ ശിഹാബ് തങ്ങൾ പൊടിയാട് തധ്യക്ഷത വഹിച്ചു. ഹൈദറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സ്‌നേഹത്തിന്റെ കൂട്ടായ്മയായി കുടുംബങ്ങള്‍ മാറണം. കുടുംബബന്ധങ്ങളിലൂടെ, സ്‌നേഹം പങ്കുവെക്കുമ്പോൾ അത് പുതു തലമുറയ്ക്ക് മാതൃകയാകും. വൈകാരികമായ അടുപ്പം കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ വേണം.
വ്യക്തിത്വ വികസനത്തിനും സ്വഭാവ രൂപീകരണത്തിനും കുടുംബങ്ങള്‍ നല്‍കുന്ന പ്രാധാന്യം വലുതാണെന്നും അദ്ദേഹം പറഞ്ഞു. സന്തോഷത്തിലും സങ്കടങ്ങളിലും പിന്തുണയ്ക്കുന്ന കുടുംബം അത്യാവശ്യമാണ്. കുടുംബത്തിന്റെ ഭാഗമായ വ്യക്തിയുടെ നേട്ടങ്ങളില്‍ പിന്തുണയ്ക്കുകയും അവരുടെ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്യണം. വ്യക്തികള്‍ തമ്മില്‍ ഇടപെടുകയും കൂട്ടായ വേളകള്‍ ഉണ്ടാക്കുകയും വേണമെന്നും കൂട്ടിച്ചേർത്തു.
എം.പി. അബ്ദു സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സാദിഖലി ശിഹാബ് തങ്ങൾ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, കുഞ്ഞുട്ടി തങ്ങൾ തിരൂർക്കാട് എന്നിവർ സംസാരിച്ചു.
റശീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, സാബിഖലി ശിഹാബ് തങ്ങൾ എന്നിവർ സംബന്ധിച്ചു.
സ്വാലിഹ് ശിഹാബ് തങ്ങൾ, കോഴിക്കോട് സ്വാഗതവും ഹാശിറലി ശിഹാബ് തങ്ങൾ നന്ദിയും പറഞ്ഞു.

Sharing is caring!